കൂരിയാട് നിര്‍മാണത്തിനിടെ ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ജില്ലാ കലക്ടര്‍ ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും

HIGHLIGHTS : The District Collector will visit the site of the incident today in the case of the national highway being damaged during construction in Kuriad.

cite

തിരൂരങ്ങാടി: മലപ്പുറം കൂരിയാട് നിര്‍മാണത്തിനിടെ ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ജില്ലാ കലക്ടര്‍ ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. ജനപ്രതിനിധികളയുമായും ഇന്ന് ചര്‍ച്ച നടത്തും.

ഇന്നലെ ഉച്ചയോടെയാണ് കൂരിയാട് ഓവര്‍പാസില്‍ മതില്‍ തകര്‍ന്ന് സര്‍വീസ് റോഡിലേക്ക് വീണത്. കല്ലുകള്‍ വീണ് മൂന്ന് വാഹനങ്ങള്‍ക്ക് കേടുപറ്റി.

യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ദേശീയപാത നിര്‍മ്മാണത്തില്‍ അശാസ്ത്രീയതമാണെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു.

ജില്ലാ കലക്ടര്‍ സ്ഥലത്തെത്തുമെന്ന് തഹസില്‍ദാര്‍ നല്‍കിയ ഉറപ്പിന്മേലാണ് ഉപരോധം അവസാനിപ്പിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!