താനൂര്‍ അങ്ങാടിപ്പാലത്തില്‍  ഗതാഗത നിരോധനം

താനൂര്‍:വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഹൈറ്റ് റെസ്ട്രിക്ഷൻ ബാരിക്കേഡ് സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ താനൂര്‍ ബീച്ച് റോഡിലെ  അങ്ങാടിപ്പാലം (കൂനന്‍ പാലം) വഴിയുള്ള വാഹന ഗതാഗതം ജൂലൈ 18 രാവിലെ 10 മണി മുതൽ വൈകിട്ട് ആറുമണിവരെ നിരോധിച്ചതായി തിരൂര്‍ പൊതുമരാമത്ത് വകുപ്പ് (പാലങ്ങള്‍ വിഭാഗം) അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

താനൂർ വാഴക്കത്തെരു അങ്ങാടി, ഉണ്ണിയാൽ, ഒട്ടുംപുറം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട ബസ്, ചരക്കു വാഹനങ്ങൾ അടക്കമുള്ള വലിയ വാഹനങ്ങൾ ജൂലൈ 18 മുതല്‍ താനൂർ ബ്ലോക്ക് ഓഫീസ് ജങ്ഷനിൽ നിന്നും ബീച്ചിലേക്കുള്ള റോഡ് വഴി തിരിഞ്ഞു പോവണമെന്നും പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
2023 ആഗസ്റ്റ് 14 ന് ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം പാലത്തിന്റെ ശോചനീയാസ്ഥയും കാലപ്പഴക്കവും മൂലം ബസ്, ഭാരം കയറ്റിയ ചരക്കു വാഹനങ്ങള്‍ തുടങ്ങിയവ പാലത്തിലൂടെ കടന്നു പോവുന്നത് നിരോധിച്ചു കൊണ്ട് തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇത് വക വെക്കാതെ ബസ് അടക്കമുള്ള വലിയ വാഹനങ്ങള്‍ പാലത്തിലൂടെ യാത്ര തുടരുന്നതിനാല്‍ ബാരിക്കേഡ് സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിക്കുകയായിരുന്നു. വലിയ വാഹനങ്ങള്‍ നിരോധിക്കുന്നത് സംബന്ധിച്ച മുന്നറിയിപ്പ് ബോര്‍ഡുകളും പാലത്തിനിരുവശവുമുള്ള റോഡുകളില്‍ സ്ഥാപിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top