പൊന്‍മുടിയിലേക്ക് നാളെ വിനോദ സഞ്ചാരികളെ കടത്തിവിടില്ല

തിരുവനന്തപുരം: പൊന്‍മുടി വിനോദ സഞ്ചാര കേന്ദ്രത്തില്‍ നാളെ വിനോദ സഞ്ചാരികളെ കടത്തിവിടില്ല. സഞ്ചാരികളെ കയറ്റി വിടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം നാളെ സര്‍വ്വകക്ഷി യോഗത്തിന് ശേഷമായിരിക്കുമെന്ന് പാലോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍.

അതേസമയം, കേരളത്തില്‍ ഇന്ന് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ 3883 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1145 പേരാണ്. 100 വാഹനങ്ങളും പിടിച്ചെടുത്തു.

മാസ്‌ക് ധരിക്കാത്ത 19467 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് രണ്ട് കേസും റിപ്പോര്‍ട്ട് ചെയ്തു.

 

Share news
error: Content is protected !!
Scroll to Top