കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 3,123 പേര്‍ക്ക് രോഗബാധ; 754 പേര്‍ക്ക് രോഗമുക്തി

മലപ്പുറം: കോവിഡ് വ്യാപനം ഗണ്യമായി ഉയരുന്നതിനിടെ മലപ്പുറം ജില്ലയില്‍ മുവ്വായിരവും കടന്ന് പ്രതിദിന രോഗികള്‍. 3,123 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആകെ രോഗബാധിതരില്‍ 2,951 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായിട്ടുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. 83 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടമറിയാന്‍ സാധിച്ചിട്ടില്ല. വൈറസ് ബാധിതരായവരില്‍ രണ്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 87 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതുവരെ ജില്ലയില്‍ 651 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടതെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

അതേസമയം 754 പേരാണ് ഇന്ന് ജില്ലയില്‍ കോവിഡ് വിമുക്തരായത്. ഇവരുള്‍പ്പടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 1,27,997 ആയി. ജില്ലയില്‍ നിലവില്‍ 38,702 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 21,957 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 432 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 233 പേരും 188 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. വൈറസ് ബാധിതരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 24
ആലങ്കോട് 29
ആലിപ്പറമ്പ് 17
അമരമ്പലം 07
ആനക്കയം 07
അങ്ങാടിപ്പുറം 60
അരീക്കോട് 55
ആതവനാട് 15
ഊരകം 08
ചാലിയാര്‍ 24
ചീക്കോട് 23
ചേലേമ്പ്ര 37
ചെറിയമുണ്ടം 13
ചെറുകാവ് 62
ചോക്കാട് 09
ചുങ്കത്തറ 06
എടക്കര 06
എടപ്പറ്റ 03
എടപ്പാള്‍ 65
എടരിക്കോട് 17
എടവണ്ണ 98
എടയൂര്‍ 08
ഏലംകുളം 25
ഇരിമ്പിളിയം 28
കാലടി 15
കാളികാവ് 39
കല്‍പകഞ്ചേരി 68
കണ്ണമംഗലം 34
കരുളായി 03
കരുവാരക്കുണ്ട് 08
കാവനൂര്‍ 47
കീഴാറ്റൂര്‍ 16
കീഴുപറമ്പ് 44
കോഡൂര്‍ 14
കൊണ്ടോട്ടി 111
കൂട്ടിലങ്ങാടി 15
കോട്ടക്കല്‍ 33
കുറുവ 31
കുറ്റിപ്പുറം 20
കുഴിമണ്ണ 32
മക്കരപ്പറമ്പ് 17
മലപ്പുറം 137
മമ്പാട് 06
മംഗലം 19
മഞ്ചേരി 47
മങ്കട 32
മാറാക്കര 11
മാറഞ്ചേരി 25
മേലാറ്റൂര്‍ 12
മൂന്നിയൂര്‍ 93
മൂര്‍ക്കനാട് 23
മൂത്തേടം 04
മൊറയൂര്‍ 13
മുതുവല്ലൂര്‍ 31
നന്നമ്പ്ര 18
നന്നംമുക്ക് 12
നിലമ്പൂര്‍ 15
നിറമരുതൂര്‍ 12
ഒതുക്കുങ്ങല്‍ 12
ഒഴൂര്‍ 19
പള്ളിക്കല്‍ 96
പാണ്ടിക്കാട് 09
പരപ്പനങ്ങാടി 73
പറപ്പൂര്‍ 20
പെരിന്തല്‍മണ്ണ 51
പെരുമണ്ണ ക്ലാരി 05
പെരുമ്പടപ്പ് 11
പെരുവള്ളൂര്‍ 39
പൊന്മള 03
പൊന്മുണ്ടം 06
പൊന്നാനി 23
പൂക്കോട്ടൂര്‍ 12
പോരൂര്‍ 09
പോത്തുകല്ല് 11
പുലാമന്തോള്‍ 26
പുളിക്കല്‍ 55
പുല്‍പറ്റ 25
പുറത്തൂര്‍ 18
പുഴക്കാട്ടിരി 13
താനാളൂര്‍ 29
താനൂര്‍ 25
തലക്കാട് 14
തവനൂര്‍ 16
താഴേക്കോട് 32
തേഞ്ഞിപ്പലം 52
തെന്നല 26
തിരുനാവായ 84
തിരുവാലി 14
തൃക്കലങ്ങോട് 18
തൃപ്രങ്ങോട് 19
തുവ്വൂര്‍ 07
തിരൂര്‍ 68
തിരൂരങ്ങാടി 50
ഊര്‍ങ്ങാട്ടിരി 51
വളാഞ്ചേരി 28
വളവന്നൂര്‍ 56
വള്ളിക്കുന്ന് 42
വട്ടംകുളം 22
വാഴക്കാട് 53
വാഴയൂര്‍ 28
വഴിക്കടവ് 15
വെളിയങ്കോട് 27
വേങ്ങര 38
വെട്ടത്തൂര്‍ 06
വെട്ടം 23
വണ്ടൂര്‍ 11

 

Share news
error: Content is protected !!
Scroll to Top