തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉടന്‍ തുറക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡും ലോക്ക്ഡൗണും ഏറ്റവും പ്രതികൂലമായി ബാധിച്ച മേഖലയാണിത്.
ഈ മേഖലയിലെ ടൂറിസം ഗൈഡുമാരുള്‍പ്പെടെയുള്ളവരെ സഹായിക്കും. ഇതിനായി ഇന്‍സെന്റീവ് ഏര്‍പ്പെടുത്തും.
വിദേശ, ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ നടപ്പാക്കും. ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കും. പഞ്ചായത്തുകളില്‍ ടൂറിസം കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




