കോഴിക്കോട് ബൈപ്പാസില്‍ ടോൾ പിരിവ് നാളെ മുതൽ

കോഴിക്കോട് : ദേശീയപാതയിൽ രാമനാട്ടുകര-വെങ്ങളം റീച്ചിൽ ടോൾ പിരിവ് ചൊവ്വാഴ്ച മുതൽ തുടങ്ങും. ഇത് സംബന്ധിച്ച് വിജ്ഞാപനമിറങ്ങുകയും കലക്ടർക്കും സിറ്റി പൊലീസ് കമീഷണർക്കും കത്ത് നൽകുകയും ചെയ്തു. പന്തീരാങ്കാവ് കൂടത്തുപാറയിലുള്ള ടോൾ പ്ലാസയിൽ ടോൾ പിരിവിനുള്ള നടപടി പൂർത്തിയായതായി ദേശീയ പാത അധികൃതർ പറഞ്ഞു.

ടോൾ പിരിവിന്റെയും മറ്റു സംവിധാനങ്ങളുടെയും കൃത്യത പരിശോധിക്കാനായി ട്രയൽ റണ്ണും നടത്തിയിരുന്നു. മഹാരാഷ്ട്ര ആസ്ഥാനമായ ഹുലേ കൺസ്ട്രക്ഷൻസിനാണ് നടത്തിപ്പ് ചുമതല. വിവിധ വാഹനങ്ങൾക്കുള്ള ടോൾ നിരക്കുകൾ ദേശീയ പാത അതോറിറ്റി ഡിസംബർ അവസാനത്തോടെ പുറത്തുവിട്ടിരുന്നു. എന്നാൽ, 3 മാസം കഴിഞ്ഞാൽ വീണ്ടും ടെൻഡർ വിളിക്കുന്നതോടെ നിരക്കിൽ മാറ്റമുണ്ടാകാനിടയുണ്ട്.

ടോൾനിരക്ക് (ഒരു ഭാഗത്തേക്ക്) ; കാർ, ജീപ്പ്, വാൻ, ലൈറ്റ് അല്ലാത്തവയ്ക്കാണ് ഇളവുള്ള മോട്ടോർ വെഹിക്കിൾ: 130 ലൈറ്റ് കമേഴ്സ്യൽ, ലൈറ്റ് ഗുഡ് വെഹിക്കിൾ, മിനി ബസ് : 205. 2 ആക്സിലുള്ളവ, ഹോം: 435.

24 മണിക്കൂറിനുള്ളിൽ രണ്ട് തവണ യാത്ര ചെയ്യുന്നവർ രണ്ടാമത്തെ തവണ ടോൾ നിരക്കിന്റെ പകുതിയും ഒരു മാസം 50 തവണ യാത്ര ചെയ്യുന്നവർ ടോൾ നിരക്കിന്റെ മൂന്നിൽ രണ്ടും കൊടുത്താൽ മതി. വാണിജ്യ വാഹനങ്ങൾ കൂടാതെ, 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവരാണെങ്കിൽ ഒരു മാസത്തേക്ക് എത്ര തവണ യാത്ര ചെയ്യാനും 340 രൂപയുടെ പാസെടുത്താൽ മതി.

വാഹന ഉടമകൾ ആധാർ കാർഡുമായി എത്തിയാൽ ടോൾ പ്ലാസ കൗണ്ടറിൽ നിന്ന് പാസ് ലഭിക്കും. ഇത് മാസത്തിൽ പുതുക്കണം. അതേസമയം, ഫാസ്റ്റാഗ് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് 3000 രൂപയുടെ വാർഷികപാസിന് 200 തവണ യാത്ര ചെയ്യാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top