Section

malabari-logo-mobile

ജഴ്‌സി മാറ്റി സംഘാടകര്‍; മേരി കോം മത്സരിച്ചത് ഇന്ത്യന്‍ പതാകയും പേരുമില്ലാത്ത ജഴ്‌സി അണിഞ്ഞ്

HIGHLIGHTS : Why Wasn't Mary Kom Wearing India Jersey Tokyo Olympics 2020

ടോക്യോ: ഒളിമ്പിക്‌സില്‍ ബോക്‌സിങ് പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയുടെ ലോറെന വലന്‍സിയക്കെതിരെ ഇന്ത്യന്‍ താരം മേരി കോം റിങ്ങിലെത്തിയത് ഇന്ത്യയുടെ പതാകയില്ലാത്ത ജഴ്‌സി അണിഞ്ഞ്. സംഘാടകര്‍ മാറ്റി നല്‍കിയ ജഴ്‌സിയില്‍ മേരി കോമിന്റെ പേരുണ്ടായിരുന്നില്ല.

ഇന്ത്യന്‍ പതാകയുള്ള മേരി കോം എന്ന് എഴുതിയ ജഴ്‌സി അണിഞ്ഞാമ് താരം മത്സരത്തിനെത്തിയത്. എന്നാല്‍ ജഴ്‌സിയില്‍ മേരി കോം എന്ന് മുഴുവന്‍ പേര് പറ്റില്ലെന്നും ആദ്യ പേര് മാത്രമേ എഴുതാന്‍ പാടുള്ളുവെന്നും സംഘാടകര്‍ വ്യക്തമാക്കി. തുടര്‍ന്ന് ജഴ്‌സി മാറ്റാന്‍ ആവശ്യപ്പെട്ടു. പകരം ഒന്നും എഴുതാത്ത നീല ജഴ്‌സി നല്‍കി. അത് ധരിച്ചാണ് ഇന്ത്യന്‍ താരം മത്സരിച്ചത്.

sameeksha-malabarinews

51 കിലോഗ്രാം ഫ്‌ളൈവെയ്റ്റ് ബോക്‌സിങില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തോറ്റ് പുറത്താകുകയായിരുന്നു. 3-2 നായിരുന്നു തോല്‍വി. 2016 റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ലോറെന, മേരി കോമിന് കടുത്ത മത്സരമാണ് ന്ല്‍കിയത്. ആദ്യ റൗണ്ടില്‍ ലോറെന ആക്രമിച്ചു കളിച്ചതോടെ ഇന്ത്യന്‍ താരത്തിന് അടിതെറ്റി. രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും മേരി കോം നേരിയ മുന്‍തൂക്കം നേടിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!