കോഴിക്കോട് :ലോക ശൗചാലയ ദിനാചരണമായും മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായും ബന്ധപ്പെട്ട് ജില്ലാ ശുചിത്വ മിഷനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ, ജില്ലയിലെ എന്‍എസ്എസ് യൂണിറ്റുകളും സംയുക്തമായി നടത്തുന്ന ടോയ്ലറ്റ് സ്പീക്‌സ് ക്യാമ്പയിന്‍ കോഴിക്കോട് പട്ടണത്തില്‍ ആരംഭിച്ചു.
പട്ടണത്തിലെ പൊതു ശൗചാലയങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ശൗചാലയങ്ങള്‍, ഹോട്ടലുകള്‍, മാളുകള്‍, സ്‌കൂളുകള്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലെ ശൗചാലയങ്ങളാണ് പരിശോധനയ്ക്ക് വിധേയമാകുന്നത്. മാവൂര്‍ റോഡ് ഭാഗങ്ങളിലെ പരിശോധനകളാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്.
മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ എന്‍എസ്എസ് വളണ്ടിയര്‍മാരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജില്ലാ ശുചിത്വ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എം ഗൗതമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ഫസീല്‍ അഹമ്മദ് അദ്ധ്യക്ഷനായിരുന്നു, റഫീഖ് വി, സി കെ സരിത്ത്, പ്രോഗ്രാം ഓഫീസര്‍മാരായ സുരേഷ് പുത്തന്‍ പറമ്പില്‍, ഐശ്വര്യ ടി കെ തുടങ്ങിയവര്‍ സംസാരിച്ചു.



