തിരൂര്‍: 11 മാസം പ്രായമായ കുഞ്ഞിനെ കൊന്നുതള്ളിയ കേസില്‍ അമ്മയും സുഹൃത്തുമുള്‍പ്പെടെ നാലുപേര്‍ റിമാന്‍ഡില്‍. തമിഴ്‌നാട് കടലൂര്‍ വടക്കുമൂളിയൂര്‍ സ്വദേശീകളായ മണിപാലന്‍ -ശ്രീപ്രിയ ദമ്പതികളുടെ മകന്‍ കളയരസനെയാണ് ക്രൂരമായി കൊന്നത്. ശ്രീപ്രിയ (22), സുഹൃത്ത് ജയസൂര്യ (23), ജയസൂര്യയുടെ മാതാപിതാക്കളായ കുമാര്‍ (46), ഉഷ (41) എന്നിവരെയാണ് തിരൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ജനുവരി 10നാണ് തൂവക്കാട് വലിയപറമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ ജയസൂര്യയും കുമാറും ചേര്‍ന്ന് കുഞ്ഞിനെ മര്‍ദിച്ച് കൊന്നത്. ബാഗിലാക്കിയ മൃതദേഹം ട്രെയിനില്‍ തൃശൂരിലെത്തി റെയില്‍വേ സ്റ്റേഷനിലെ ഓടയില്‍ തള്ളുകയായിരുന്നു.
രണ്ടുവര്‍ഷംമുമ്പാണ് ശ്രീപ്രിയ നാട്ടുകാരനായ മണിപാലനെ വിവാഹം കഴിച്ചത്. പിന്നീട് ജോലിക്കായി മലപ്പുറത്തെത്തി. അതിനിടെ തമിഴ്നാട്ടിലേക്കുപോയി ബാല്യകാല സുഹൃത്തായ ജയസൂര്യയുമായി ഒളിച്ചോടി. ബന്ധുക്കള്‍ ഏറെ അന്വേഷിച്ചെങ്കിലും വിവരം കിട്ടിയില്ല. പുത്തനത്താണിയില്‍ താമസിക്കുന്ന ശ്രീപ്രിയയുടെ സഹോദരി വിജയയുടെ ഭര്‍ത്താവ് ചിലമ്പരശന്‍ വ്യാഴാഴ്ച വൈകിട്ട് തിരൂരില്‍നിന്ന് താമസസ്ഥലത്തേക്ക് പോകുമ്പോള്‍ പുല്ലൂരില്‍ ശ്രീ പ്രിയയെ കണ്ടു. താമസസ്ഥലവും മനസ്സിലാക്കി. വെള്ളിയാഴ്ച രാവിലെ വിജയയും ചിലമ്പരശനും പുല്ലൂരിലെ താമസസ്ഥലത്തെത്തി കുഞ്ഞിനെ അന്വേഷിച്ചപ്പോള്‍ ശ്രീപ്രിയ വ്യക്തമായ മറുപടി നല്‍കിയില്ല. സംശയംതോന്നി ഇരുവരും നാട്ടുകാരെയും പൊലീസിനെയും വിളിച്ചുവരുത്തി. പൊലീസ് ശ്രീപ്രിയ, ജയസൂര്യ, കുമാര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. ചോ ദ്യംചെയ്യലില്‍ പ്രതികള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതായും മൃതദേഹം ഉപേക്ഷിച്ചതായും സമ്മതിക്കുകയായിരുന്നു.
മൃതദേഹം തിരൂര്‍ ഇന്‍സ്‌പെക്ടര്‍ എം കെ രമേഷിന്റെ നേതൃത്വത്തി ലുള്ള ഇന്‍ക്വസ്റ്റിനുശേഷം പി താവ് മണിപാലന്‍ ഏറ്റുവാങ്ങി തൃശൂര്‍ ലാലൂര്‍ പൊതു ശ്മശാന തല്‍ ത്തില്‍ സംസ്‌കരിച്ചു. കൂടുതല്‍ തെളിവുകള്‍ക്കും ഡിഎന്‍എ പരി ശോധനക്കുമായി ശ്രീപ്രിയയുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചു. മണിപാലന്റെ ഡിഎന്‍എ സാ മ്പിള്‍ ഞായറാഴ്ച ശേഖരിക്കും. ശ്രീപ്രിയയെയും ഉഷയെയും മഞ്ചേരി വനിതാജയിലിലും ജയ സൂര്യയെയും കുമാറിനെയും തി രൂര്‍ സബ് ജയിലിലും റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




