സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍;കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഹര്‍ത്താലിനിടെ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ പലയിടങ്ങളിലും കല്ലേറുണ്ടായി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

തിരുവനന്തപുരത്ത് ആര്യനാട് ഡിപ്പോയിലെ ബസിനാണ് സര്‍വീസിനിടെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു.  നെടുമങ്ങാട്, വിതുര, വെള്ളനാട് എന്നിവിടങ്ങളിലും ബസുകള്‍ തടഞ്ഞു.

കൊച്ചിയില്‍ പാലാരിവട്ടത്തും കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞു. ആലപ്പുഴയില്‍നിന്നു ഗുരുവായൂരിലേക്ക് പോയിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് 2 പേര്‍ കല്ലെറിഞ്ഞത്. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു.കോഴിക്കോട് സ്വകാര്യ ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്താത്തത്.

അക്രമ സംഭവങ്ങളെ നേരിടുന്നതിന് ജാഗ്രത പാലിക്കാന്‍  പോലീസിന് നിര്‍ദ്ദേശം  നല്‍കിയതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

 

 

 

Share news
error: Content is protected !!
Scroll to Top