തിരുവനന്തപുരം ഇന്ന് സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ ചെന്നൈയില്‍നിന്നും എത്തിയതാണ്. ഇയാള്‍ വൃക്ക രോഗികൂടിയാണ്
ഇന്ന് പതിനൊന്ന് പേരാണ് സംസ്ഥാനത്ത് രോഗമുക്തരായത്. ഇവരില്‍ 10 പേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുമുള്ളതാണ്.
ഇതോടെ സംസ്ഥാനത്ത് 503 പേര്‍ കോവിഡ് ബാധിതരായി. നിലവില്‍ 16 പേര്‍ ചിക്ത്‌സയിലുണ്ട്. 20,152പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 19,710 പേര്‍ വീടുകളിലും, 342 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 127 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു/സംസ്ഥാനത്ത് 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
ഇന്ത്യയില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ചിട്ട് 100 ദിവസമായി. ചൈനയില്‍ നിന്നും കേരളത്തിലെത്തിയ വിദ്യാര്‍ത്ഥിക്കാണ് ജനുവരി 30ന് കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് വ്യാപനത്തെ പിടിച്ചുനിര്‍ത്തുന്നതില്‍ വലിയ തോതില്‍ വിജയിച്ചു എന്നുകരുതി നാം നില്‍ക്കരുത് ഇനിയുള്ള നാളുകളിലാണ് നാം കൂടുതല്‍ ജാഗ്രതയോടും ഐക്യത്തോടും മുന്നോട്ട പോകേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞഉ




