തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം. കോഴിക്കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ രോഗം പകര്‍ന്നത്. എന്നാല്‍ ഇന്ന് 10 പേര്‍ രോഗമുക്തി നേടി.
കാസര്‍കോട് ജില്ലയില്‍ നിന്നുളള ആറുപേരാണ് രോഗമുക്തി നേടിയത്. എറണാകുളത്ത് രണ്ടുപേരും, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ ഓരോരുത്തരുമാണ് രോഗമുക്തരായത്
ഇതുവരെ 255പേര്‍ രോഗമുക്തരായി. ഇപ്പോള്‍ 138 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളത്
ആശുപത്രികളില്‍ 526 പേര്‍ നിരീക്ഷണത്തിലുള്ള, വീടുകളില്‍ 78,454 പേരും നിരീക്ഷണത്തിലാണ്
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




