ഇന്ന് സംസ്ഥാനത്ത് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ഇന്ന് സംസ്ഥാനത്ത് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 89 പേര്‍ രോഗമുക്തി നേടി. മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം നടന്നു. കണ്ണൂര്‍ പടിയൂര്‍ സ്വദേശി എക്‌സൈസ് ഉദ്യോഗസ്ഥനായ കെപി സുനില്‍ ആണ് മരിച്ചത്
ജില്ല തിരിച്ചുള്ള കണക്ക്
പാലക്കാട് 14, കൊല്ലം 13, കോട്ടയം 11, പത്തനംതിട്ട 11, ആലപ്പുഴ 9, തൃശ്ശൂര്‍ 7, എറണാകുളം 5, ഇടുക്കി 5, തിരുവനന്തപുരം 5 കോഴിക്കോട് 5 , മലപ്പുറം 4, കണ്ണൂര്‍ 4, കാസര്‍കോട് 3

65 പേര്‍വിദേശത്ത് നിന്ന് എത്തിയവരാണ്. 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. മൂന്ന് പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കം വഴി രോഗം പകര്‍ന്നത്.

പ്രവസികള്‍ക്ക് ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് കേരള സര്‍ക്കാര്‍ നല്‍കും.

സര്‍ക്കാര്‍ ജീവനക്കാര്‍ 50 ശതമാനം മാത്രം ഓഫീസില്‍ ഹാജരായാല്‍ മതി. മറ്റുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം എന്ന രീതിയില്‍ പ്രവര്‍ത്തിക്കണം.

കെഎസ്ഇബി ബില്ലുകളിലെ അപാകതകള്‍ പരിശോധിക്കും . അഞ്ച് തവണകളായി ബില്ലടക്കാം. ബില്ലടക്കാഞ്ഞാല്‍ വൈദ്യുതി കട്ട് ചെയ്യില്ല. ചില ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്

 

updating…..

Share news
error: Content is protected !!
Scroll to Top