സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് ഇതുവരെയുള്ളതില്‍ ഏറ്റവുമധികം് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത ദിവസമായി ഇന്ന് മാറി. 94 പേര്‍ക്കാണ് കോവിഡ് ബാധ ഇന്ന സ്ഥിരീകരിച്ചത്. ഇതില്‍ 47 പേര്‍ വിദേശത്ത് നിന്ന് വന്നവരും 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഏഴുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.

ജില്ല തിരിച്ചുള്ള കണക്കുകള്‍
പത്തനംതിട്ട 14, കാസര്‍കോട് 12, കൊല്ലം 11, കോഴിക്കോട് 10, ആലപ്പുഴ 8, മലപ്പുറം 8, പാലക്കാട് 7, കണ്ണൂര്‍ 6, കോട്ടയം 5, തിരുവനന്തപുരം 5, തൃശ്ശൂര്‍ 4, എറണാകുളം 2, വയനാട് 2

ഇതോടെ സംസ്ഥാനത്ത് 1588 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 884 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

വിദേശത്ത് നിന്ന് എത്തിയ രണ്ടുപേരും, ചെന്നൈയില്‍ നിന്നുമെത്തിയ ഒരാളും മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു.
39 പേര്‍ക്ക് ഇന്ന് പരിശോധനഫലം നെഗറ്റീവ് ആയി
സംസ്ഥാനത്ത് ഇന്ന് 225 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് 124 ഹോട്ട്‌സ്‌പോട്ടുകള്‍ നിലവിലുണ്ട്്.

Share news
error: Content is protected !!
Scroll to Top