ഇന്ന് സംസ്ഥാനത്ത് 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


തിരുവനന്തപുരം കേരളത്തില്‍ ഇന്ന് കോവിഡ് 19 സ്ഥരീകരിച്ചത് ഏഴുപേര്‍ക്ക്.
27 പേര്‍ക്ക് ഇന്ന് പരിശോധ ഫലം നെഗറ്റീവായി. സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധ സ്ഥരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. കണ്ണൂര്‍ ജില്ലിയില്‍ നാല് പേര്‍്ക്കും കോഴിക്കോട് രണ്ട്‌പേര്‍ക്കും കാസര്‍കോട്ട് ഒരാളക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താസേേമ്മളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളേക്കാള്‍ മൂന്നിരിട്ടി പേര്‍ രോഗമുക്തരായിട്ടുണ്ട്

ഇതുവരെ 394 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 147 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 88,855 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 88,332 പേരും ആശുപത്രികളില്‍ 532 പേരും. ഇന്ന് 108 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 17,400 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 16,459 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനഅതിര്‍ത്തി അടിച്ചിടും .
സംസ്ഥാനത്ത് ആറ് ഹോട്ട് സ്‌പോട്ട് ജില്ലകള്‍ കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം എന്നിവയാണിത് . ഈ ജില്ലകളുടെ അതിര്‍ത്തി അടിച്ചിടും .
ഇതിന് പുറമെ കോഴിക്കോട് ജില്ലയിലും ലോക്ക്ഡൗണ്‍ ഇളവുകള്‍ ഉണ്ടാവില്ല

വൈറസ് ബാധ ഭേദമായവരുടെ എണ്ണത്തിലുണ്ടാകുന്ന വലിയ വര്‍ദ്ധന കേരളത്തിന് വലിയ ആശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് മാത്രം രോഗം ഭേദമായത് 24 പേര്‍ക്കാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഗുണഫലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രിട്ടീഷ് എയര്‍വേയ്സിന്റെ പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തു നിന്നും 268 പേര്‍ ബ്രിട്ടനിലേക്ക് പോയി. ഇവരില്‍ കൊറോണ സ്ഥിരീകരിച്ച ഏഴ് പേരുണ്ട്. സംസ്ഥാനം കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ഉണ്ടാക്കിയ നേട്ടത്തിന്റെ സൂചനയാണിത്. അവര്‍ കേരളത്തിന് പ്രത്യേക നന്ദി അറിയിച്ചു. ഒപ്പം നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലിക്കിടെ കൊവിഡ് ബാധിച്ച രണ്ട് പേര്‍ക്ക് ഇന്ന് രോഗം ഭേദമായെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top