കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് 894 പേര്‍ക്ക്; 1,188 പേര്‍ രോഗമുക്തരായി

മലപ്പുറം: ജില്ലയില്‍ ഇന്ന് 894 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 862 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 31 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 11.18 ശതമാനമാണ് ഇന്ന് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

1,188 പേര്‍ കോവിഡ് മുക്തരായതോടെ ജില്ലയില്‍ കോവിഡ് മുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെ എണ്ണം 3,28,530 ആയി. 37,779 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 13,708 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 582 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 274 പേരും 140 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 419 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്. ജില്ലയില്‍ ഇതുവരെ 1,217 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ ഇന്ന് രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 12
ആലങ്കോട് 11
ആലിപ്പറമ്പ് 37
അമരമ്പലം 07
ആനക്കയം 02
അങ്ങാടിപ്പുറം 14
അരീക്കോട് 04
ആതവനാട് 03
ഊരകം 10
ചാലിയാര്‍ 04
ചീക്കോട് 16
ചേലേമ്പ്ര 04
ചെറിയമുണ്ടം 01
ചെറുകാവ് 05
ചോക്കാട് 07
ചുങ്കത്തറ 02
എടക്കര 01
എടപ്പാള്‍ 03
എടരിക്കോട് 11
എടവണ്ണ 09
എടയൂര്‍ 05
ഏലംകുളം 02
കാലടി 08
കാളികാവ് 18
കല്‍പകഞ്ചേരി 01
കണ്ണമംഗലം 07
കരുളായി 01
കരുവാരക്കുണ്ട് 79
കാവനൂര്‍ 02
കീഴാറ്റൂര്‍ 02
കീഴുപറമ്പ് 01
കോഡൂര്‍ 07
കൊണ്ടോട്ടി 13
കൂട്ടിലങ്ങാടി 03
കോട്ടക്കല്‍ 14
കുറുവ 10
കുറ്റിപ്പുറം 02
കുഴിമണ്ണ 12
മക്കരപ്പറമ്പ് 03
മലപ്പുറം 31
മമ്പാട് 04
മംഗലം 03
മഞ്ചേരി 24
മങ്കട 05
മാറാക്കര 02
മാറഞ്ചേരി 06
മേലാറ്റൂര്‍ 02
മൂന്നിയൂര്‍ 07
മൂര്‍ക്കനാട് 14
മൊറയൂര്‍ 03
മുതുവല്ലൂര്‍ 14
നന്നമ്പ്ര 23
നന്നംമുക്ക് 05
നിലമ്പൂര്‍ 14
നിറമരുതൂര്‍ 03
ഒതുക്കുങ്ങല്‍ 11
ഒഴൂര്‍ 02
പള്ളിക്കല്‍ 05
പാണ്ടിക്കാട് 24
പരപ്പനങ്ങാടി 29
പറപ്പൂര്‍ 05
പെരിന്തല്‍മണ്ണ 12
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 03
പൊന്മള 03
പൊന്മുണ്ടം 02
പൊന്നാനി 33
പൂക്കോട്ടൂര്‍ 02
പോരൂര്‍ 05
പോത്തുകല്ല് 03
പുലാമന്തോള്‍ 06
പുളിക്കല്‍ 09
പുല്‍പ്പറ്റ 07
പുഴക്കാട്ടിരി 06
താനാളൂര്‍ 03
താനൂര്‍ 27
തലക്കാട് 02
തവനൂര്‍ 02
താഴേക്കോട് 10
തേഞ്ഞിപ്പലം 13
തെന്നല 02
തിരുനാവായ 07
തിരുവാലി 04
തൃക്കലങ്ങോട് 02
തുവ്വൂര്‍ 01
തിരൂര്‍ 22
തിരൂരങ്ങാടി 14
ഊര്‍ങ്ങാട്ടിരി 05
വളാഞ്ചേരി 09
വളവന്നൂര്‍ 09
വള്ളിക്കുന്ന് 10
വട്ടംകുളം 08
വാഴക്കാട് 02
വാഴയൂര്‍ 10
വഴിക്കടവ് 04
വെളിയങ്കോട് 27
വേങ്ങര 06
വെട്ടത്തൂര്‍ 03
വെട്ടം 04
വണ്ടൂര്‍ 07

 

Share news
error: Content is protected !!
Scroll to Top