Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 2,300 പേര്‍ക്ക് രോഗബാധ; 2,840 പേര്‍ക്ക് രോഗമുക്തി

HIGHLIGHTS : Test positivity 15.9 percent 2,245 through direct contact Health workers01 37 without knowing the source 36,378 people were treated for the dis...

മലപ്പുറം: ജില്ലയില്‍ ഇന്ന് 2,300 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 15.9 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം 2,840 പേര്‍ ജില്ലയില്‍ രോഗമുക്തരായി. ഇതോടെ കോവിഡ് വിമുക്തരായി ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,64,521 ആയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

രോഗബാധ സ്ഥിരീകരിച്ചവരില്‍ 2,245 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 37 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ ആറ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 11 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

sameeksha-malabarinews

59,679 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 36,378 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 983 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 288 പേരും 117 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 1,197 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 860 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

മലപ്പുറം ജില്ലയില്‍ ആരോഗ്യ ജാഗ്രത ഫലപ്രാപ്തിയിലേക്ക്.ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവര്‍ മൂന്ന് ലക്ഷം പിന്നിട്ടു.
ജീവിതത്തിലേക്ക് തിരിച്ചെത്തിയത് 2.64 ലക്ഷം രോഗബാധിതര്‍.

മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപനം തുടരുന്നതിനിടയിലും കൃത്യമായ ഇടപെടലുകളോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു. 2020 മാര്‍ച്ച് 16 ന് ഉംറ കഴിഞ്ഞെത്തിയ രണ്ട് തീര്‍ഥാടകര്‍ക്ക് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച ശേഷം ഇതുവരെ വൈറസ് ബാധിതരായവരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു. ഒരു വര്‍ഷത്തിനും രണ്ട് മാസങ്ങള്‍ക്കുമിടയില്‍ ഇതുവരെ 3,01,586 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 2,64,521 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തരായത്. രോഗബാധിതര്‍ ഈവിധം കൂടുന്നതിനിടയിലും പരമാവധി പേരെ രോഗമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാകുന്നത് ജില്ലക്ക് നേട്ടമാകുകയാണ്. മരണ നിരക്കും കുറച്ചുകൊണ്ടുവരാനായി. 860 പേരാണ് കോവിഡ് ബാധയെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളാല്‍ മരിച്ചത്.

രോഗബാധിതര്‍ വര്‍ധിക്കുന്നതിന് ആനുപാതികമായിതന്നെ മികച്ച പരിചരണത്തിലൂടെ വൈറസ് ബാധിതരെ രോഗമുക്തരാക്കാനും സാധിച്ചു എന്നത് വൈറസിന്റെ രണ്ടാം തരംഗ വ്യാപന വേളയില്‍ ആശ്വാസകരമാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. മരണ നിരക്കും വലിയതോതില്‍ തടയാനായി എന്നത് വലിയ നേട്ടമാണ്. കോവിഡ് വൈറസിന്റെ സാനിധ്യം തിരിച്ചറിഞ്ഞതുമുതല്‍ കൃത്യമായ ഇടപെടലും ആരോഗ്യജാഗ്രതയും ഉറപ്പാക്കി സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും തുടരുന്ന പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഫലമാണിതെന്നും കോവിഡ് പ്രതിരോധത്തില്‍ പൊതു ജനങ്ങളില്‍ നിന്നുള്ള സഹകരണം മാതൃകാപരമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

കോവിഡ് ബാധിതര്‍ക്ക് ചികിത്സയും നിരീക്ഷണവും ഉറപ്പാക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികള്‍ക്ക് പുറമെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും കോവിഡ് രോഗികളുടെ ചികിത്സക്കായി സജ്ജമാണ്. ഇതിനു പുറമെ വീടുകളില്‍ പ്രത്യേക നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുറമെ ഭക്ഷണ വിതരണത്തിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും ജാഗ്രാതാ ലംഘനം തടയാനും ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായുള്ള പ്രതിരോധ കവചമാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.

വലിയതോതില്‍ വര്‍ധിച്ച കോവിഡ് വ്യാപനം കൃത്യമായ ഇടപെടലോടെ കുറക്കാനായെങ്കിലും ആരോഗ്യ ജാഗ്രത ഒരു കാരണവശാലും കൈവിടരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീനയും ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ ജനകീയ സഹകരണം അനിവാര്യമാണ്. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും വീടുകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് മലപ്പുറം ജില്ലയില്‍ പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവര്‍

എ.ആര്‍ നഗര്‍ 36
ആലങ്കോട് 16
ആലിപ്പറമ്പ് 31
അമരമ്പലം 39
ആനക്കയം 13
അങ്ങാടിപ്പുറം 23
അരീക്കോട് 11
ആതവനാട് 08
ഊരകം 13
ചാലിയാര്‍ 33
ചീക്കോട് 07
ചേലേമ്പ്ര 06
ചെറിയമുണ്ടം 44
ചെറുകാവ് 21
ചോക്കാട് 08
ചുങ്കത്തറ 05
എടക്കര 13
എടപ്പറ്റ 17
എടപ്പാള്‍ 08
എടരിക്കോട് 07
എടവണ്ണ 32
എടയൂര്‍ 08
ഏലംകുളം 12
ഇരിമ്പിളിയം 29
കാലടി 45
കാളികാവ് 04
കല്‍പകഞ്ചേരി 61
കണ്ണമംഗലം 25
കരുളായി 19
കരുവാരക്കുണ്ട് 10
കാവനൂര്‍ 16
കീഴാറ്റൂര്‍ 32
കീഴുപറമ്പ് 20
കോഡൂര്‍ 07
കൊണ്ടോട്ടി 24
കൂട്ടിലങ്ങാടി 14
കോട്ടക്കല്‍ 21
കുറുവ 37
കുറ്റിപ്പുറം 35
കുഴിമണ്ണ 16
മക്കരപ്പറമ്പ് 15
മലപ്പുറം 27
മമ്പാട് 11
മംഗലം 10
മഞ്ചേരി 75
മങ്കട 51
മാറാക്കര 12
മാറഞ്ചേരി 30
മേലാറ്റൂര്‍ 07
മൂന്നിയൂര്‍ 24
മൂര്‍ക്കനാട് 08
മൂത്തേടം 16
മൊറയൂര്‍ 09
മുതുവല്ലൂര്‍ 33
നന്നമ്പ്ര 13
നന്നംമുക്ക് 21
നിലമ്പൂര്‍ 13
നിറമരുതൂര്‍ 04
ഒതുക്കുങ്ങല്‍ 09
ഒഴൂര്‍ 08
പള്ളിക്കല്‍ 01
പാണ്ടിക്കാട് 36
പരപ്പനങ്ങാടി 18
പറപ്പൂര്‍ 20
പെരിന്തല്‍മണ്ണ 13
പെരുമണ്ണ ക്ലാരി 25
പെരുമ്പടപ്പ് 15
പെരുവള്ളൂര്‍ 06
പൊന്മള 19
പൊന്മുണ്ടം 17
പൊന്നാനി 48
പൂക്കോട്ടൂര്‍ 22
പോരൂര്‍ 12
പോത്തുകല്ല് 11
പുലാമന്തോള്‍ 07
പുളിക്കല്‍ 14
പുല്‍പ്പറ്റ 08
പുറത്തൂര്‍ 58
പുഴക്കാട്ടിരി 79
താനാളൂര്‍ 31
താനൂര്‍ 109
തലക്കാട് 04
തവനൂര്‍ 36
താഴേക്കോട് 21
തേഞ്ഞിപ്പലം 11
തെന്നല 10
തിരുനാവായ 25
തിരുവാലി 17
തൃക്കലങ്ങോട് 21
തൃപ്രങ്ങോട് 14
തുവ്വൂര്‍ 26
തിരൂര്‍ 10
തിരൂരങ്ങാടി 24
ഊര്‍ങ്ങാട്ടിരി 11
വളാഞ്ചേരി 22
വളവന്നൂര്‍ 35
വള്ളിക്കുന്ന് 08
വട്ടംകുളം 05
വാഴക്കാട് 05
വാഴയൂര്‍ 11
വഴിക്കടവ് 04
വെളിയങ്കോട് 14
വേങ്ങര 49
വെട്ടത്തൂര്‍ 22
വെട്ടം 31
വണ്ടൂര്‍ 73

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!