Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 1,689 പേര്‍ക്ക് രോഗബാധ; 3,508 പേര്‍ക്ക് രോഗമുക്തി

HIGHLIGHTS : Test positivity rate is 10.82% 1,648 through direct contact For 39 people without knowing the source 42,065 people were treated for the disease ...

മലപ്പുറം: ജില്ലയില്‍ ഇന്ന് 1,689 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറഞ്ഞ് 10.82 ശതമാനത്തിലെത്തിയതായും അവര്‍ അറിയിച്ചു. 3,508 പേരാണ് ഇന്ന് ജില്ലയില്‍ രോഗമുക്തരായത്. ഇതോടെ ജില്ലയിലെ കോവിഡ് മുക്തരുടെ എണ്ണം 2,48,869 ആയി. ജില്ലയില്‍ ഇതുവരെ 826 പേര്‍ ബാധിച്ച് മരണപ്പെട്ടതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1,648 പേര്‍ക്ക് കോവിഡ് ബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 39 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ ഓരോരുത്തര്‍ക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്.

61,791 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 42,065 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,204 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 310 പേരും 169 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 1,196 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

sameeksha-malabarinews

ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയുന്നതിനിടയിലും രോഗ വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത തുടരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 06
ആലങ്കോട് 43
ആലിപ്പറമ്പ് 11
അമരമ്പലം 08
ആനക്കയം 17
അങ്ങാടിപ്പുറം 05
അരീക്കോട് 06
ആതവനാട് 12
ഊരകം 09
ചാലിയാര്‍ 04
ചീക്കോട് 12
ചേലേമ്പ്ര 19
ചെറിയമുണ്ടം 01
ചെറുകാവ് 05
ചോക്കാട് 283
ചുങ്കത്തറ 03
എടക്കര 08
എടപ്പാള്‍ 09
എടരിക്കോട് 09
എടവണ്ണ 19
എടയൂര്‍ 09
ഏലംകുളം 01
ഇരിമ്പിളിയം 08
കാലടി 15
കാളികാവ് 15
കല്‍പകഞ്ചേരി 21
കണ്ണമംഗലം 86
കരുളായി 02
കരുവാരക്കുണ്ട് 06
കാവനൂര്‍ 06
കീഴാറ്റൂര്‍ 03
കീഴുപറമ്പ് 01
കോഡൂര്‍ 08
കൊണ്ടോട്ടി 18
കൂട്ടിലങ്ങാടി 13
കോട്ടക്കല്‍ 09
കുറുവ 03
കുറ്റിപ്പുറം 01
കുഴിമണ്ണ 13
മക്കരപ്പറമ്പ് 01
മലപ്പുറം 42
മമ്പാട് 16
മംഗലം 04
മഞ്ചേരി 104
മങ്കട 12
മാറാക്കര 02
മാറഞ്ചേരി 02
മേലാറ്റൂര്‍ 16
മൂന്നിയൂര്‍ 34
മൂര്‍ക്കനാട് 03
മൊറയൂര്‍ 15
മുതുവല്ലൂര്‍ 64
നന്നമ്പ്ര 02
നന്നംമുക്ക് 04
നിലമ്പൂര്‍ 14
നിറമരുതൂര്‍ 05
ഒതുക്കുങ്ങല്‍ 06
ഒഴൂര്‍ 02
പള്ളിക്കല്‍ 07
പാണ്ടിക്കാട് 32
പരപ്പനങ്ങാടി 06
പറപ്പൂര്‍ 04
പെരിന്തല്‍മണ്ണ 10
പെരുമണ്ണ ക്ലാരി 02
പെരുമ്പടപ്പ് 06
പെരുവള്ളൂര്‍ 06
പൊന്മള 08
പൊന്മുണ്ടം 03
പൊന്നാനി 54
പൂക്കോട്ടൂര്‍ 17
പോരൂര്‍ 25
പോത്തുകല്ല് 03
പുലാമന്തോള്‍ 10
പുളിക്കല്‍ 04
പുല്‍പ്പറ്റ 14
പുറത്തൂര്‍ 14
പുഴക്കാട്ടിരി 05
താനാളൂര്‍ 82
താനൂര്‍ 10
തലക്കാട് 01
തവനൂര്‍ 08
താഴേക്കോട് 10
തേഞ്ഞിപ്പലം 02
തെന്നല 03
തിരുനാവായ 10
തിരുവാലി 16
തൃക്കലങ്ങോട് 16
തൃപ്രങ്ങോട് 07
തുവ്വൂര്‍ 20
തിരൂര്‍ 27
തിരൂരങ്ങാടി 12
ഊര്‍ങ്ങാട്ടിരി 02
വളാഞ്ചേരി 05
വളവന്നൂര്‍ 16
വള്ളിക്കുന്ന് 04
വട്ടംകുളം 04
വാഴക്കാട് 04
വാഴയൂര്‍ 09
വഴിക്കടവ് 03
വെളിയങ്കോട് 07
വേങ്ങര 08
വെട്ടത്തൂര്‍ 30
വെട്ടം 30
വണ്ടൂര്‍ 38

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!