കോവിഡ് 19: മലപ്പുറം ജില്ലയില്‍ 515 പേര്‍ക്ക് രോഗമുക്തി;479 പേര്‍ക്ക് രോഗം

മലപ്പുറം: ജില്ലയില്‍ ഞായറാഴ്ച  515 പേര്‍ കോവിഡ് 19 രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 93,932 ആയി. അതേസമയം ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുള്‍പ്പടെ 479 പേര്‍ക്കാണ് ഇന്ന് രോഗബാധയുണ്ടായത്. ഇതില്‍ 457 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 14 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറ് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ നിലവില്‍ 20,902 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4,554 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 307 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 121 പേരും 133 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 510 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കണം

വിവാഹമുള്‍പ്പടെ ചടങ്ങുകളിലും സല്‍ക്കാരങ്ങളിലും കൃത്യമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. ആരില്‍ നിന്നും രോഗം പകരാമെന്നതാണ് നിലവിലെ സാഹചര്യം. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഏതെങ്കിലും രീതിയിലുള്ള കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഒരു കാരണവശാലും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ജനുവരി 17 ന് (ഞായര്‍) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു.
എ.ആര്‍ നഗര്‍ 02
ആലങ്കോട് 12
അമരമ്പലം 08
ആനക്കയം 02
അങ്ങാടിപ്പുറം 02
അരീക്കോട് 10
ആതവനാട് 01
ചാലിയാര്‍ 03
ചീക്കോട്  08
ചേലേമ്പ്ര 02
ചെറിയമുണ്ടം 01
ചെറുകാവ് 04
ചോക്കാട് 11
ചുങ്കത്തറ 03
എടക്കര  02
എടപ്പാള്‍ 03
എടരിക്കോട് 01
എടവണ്ണ 19
എടയൂര്‍ 02
ഏലംകുളം 01
കാളികാവ് 06
കണ്ണമംഗലം 01
കരുളായി 03
കരുവാരക്കുണ്ട് 09
കാവനൂര്‍  09
കീഴാറ്റൂര്‍ 15
കീഴുപറമ്പ 05
കോഡൂര്‍ 03
കൊണ്ടോട്ടി 04
കോട്ടക്കല്‍ 08
കുറുവ 02
കുറ്റിപ്പുറം 09
കുഴിമണ്ണ 02
മലപ്പുറം 34
മമ്പാട്  03
മംഗലം 05
മഞ്ചേരി 06
മങ്കട 01
മാറാക്കര 01
മാറഞ്ചേരി 07
മേലാറ്റൂര്‍ 08
മൂന്നിയൂര്‍ 07
മൂത്തേടം 02
മൊറയൂര്‍ 01
മുതുവല്ലൂര്‍ 03
നന്നമ്പ്ര 01
നന്നംമുക്ക് 01
നിലമ്പൂര്‍ 23
നിറമരുതൂര്‍ 02
ഒതുക്കുങ്ങല്‍ 02
ഒഴൂര്‍ 01
പള്ളിക്കല്‍ 01
പാണ്ടിക്കാട് 05
പരപ്പനങ്ങാടി 06
പെരിന്തല്‍മണ്ണ 08
പെരുമണ്ണ ക്ലാരി 02
പെരുമ്പടപ്പ് 06
പെരുവല്ലൂര്‍ 03
പൊന്മള 02
പൊന്മുണ്ടം 01
പൊന്നാനി 08
പൂക്കോട്ടൂര്‍ 05
പോരൂര്‍ 05
പോത്തുകല്ല് 01
പുലാമന്തോള്‍ 04
പുളിക്കല്‍ 06
പുല്‍പ്പറ്റ 02
പുറത്തൂര്‍ 02
താനാളൂര്‍ 01
താനൂര്‍ 01
തവനൂര്‍ 02
താഴേക്കോട് 02
തേഞ്ഞിപ്പാലം 08
തെന്നല 02
തിരുനാവായ 04
തിരുവാലി 07
തൃക്കലങ്ങോട് 07
തൃപ്രങ്ങോട് 02
തുവ്വൂര്‍ 01
തിരൂര്‍ 05
തിരൂരങ്ങാടി 02
ഊര്‍ങ്ങാട്ടിരി 09
വളാഞ്ചേരി  02
വളവന്നൂര്‍  13
വള്ളിക്കുന്ന് 11
വട്ടംകുളം  05
വാഴക്കാട്  06
വാഴയൂര്‍  02
വഴിക്കടവ് 04
വെളിയങ്കോട് 14
വേങ്ങര 05
വെട്ടത്തൂര്‍ 01
വെട്ടം 02
വണ്ടൂര്‍ 13

 

 

 

 

 

 

Share news
error: Content is protected !!
Scroll to Top