മലപ്പുറം: ജില്ലയില്‍ ഇന്ന് 3,354 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 27.68 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,173 പേര്‍ക്കും ഉറവിടമറിയാതെ 168 പേര്‍ക്കുമാണ് ഇന്ന് വൈറസ്ബാധ സ്ഥിരീകരിച്ചത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ എട്ട് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ 1,622 പേരാണ് ഇന്ന് രോഗവിമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,33,876 ആയി. ജില്ലയില്‍ നിലവില്‍ 51,936 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 36,606 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 938 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 205 പേരും 280 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ആറ് പേര്‍ ഡൊമിസിലിയറി കെയര്‍ സെന്ററിലും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 683 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ഇന്ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം
എ.ആര്‍ നഗര്‍ 37
ആലങ്കോട് 17
ആലിപ്പറമ്പ് 15
അമരമ്പലം 08
ആനക്കയം 24
അങ്ങാടിപ്പുറം 39
അരീക്കോട് 30
ആതവനാട് 39
ഊരകം 11
ചാലിയാര്‍ 04
ചീക്കോട് 26
ചേലേമ്പ്ര 32
ചെറിയമുണ്ടം 09
ചെറുകാവ് 29
ചോക്കാട് 03
ചുങ്കത്തറ 09
എടക്കര 03
എടപ്പറ്റ 06
എടപ്പാള്‍ 89
എടരിക്കോട് 17
എടവണ്ണ 30
എടയൂര്‍ 42
ഏലംകുളം 19
ഇരിമ്പിളിയം 30
കാലടി 27
കാളികാവ് 08
കല്‍പകഞ്ചേരി 40
കണ്ണമംഗലം 20
കരുളായി 04
കരുവാരക്കുണ്ട് 08
കാവനൂര്‍ 13
കീഴാറ്റൂര്‍ 17
കീഴുപറമ്പ് 08
കോഡൂര്‍ 27
കൊണ്ടോട്ടി 73
കൂട്ടിലങ്ങാടി 17
കോട്ടക്കല്‍ 27
കുറുവ 25
കുറ്റിപ്പുറം 66
കുഴിമണ്ണ 21
മക്കരപ്പറമ്പ് 14
മലപ്പുറം 294
മമ്പാട് 09
മംഗലം 14
മഞ്ചേരി 105
മങ്കട 21
മാറാക്കര 34
മാറഞ്ചേരി 56
മേലാറ്റൂര്‍ 37
മൂന്നിയൂര്‍ 102
മൂര്‍ക്കനാട് 13
മൊറയൂര്‍ 08
മുതുവല്ലൂര്‍ 35
നന്നമ്പ്ര 34
നന്നംമുക്ക് 12
നിലമ്പൂര്‍ 25
നിറമരുതൂര്‍ 09
ഒതുക്കുങ്ങല്‍ 12
ഒഴൂര്‍ 19
പള്ളിക്കല്‍ 16
പാണ്ടിക്കാട് 25
പരപ്പനങ്ങാടി 99
പറപ്പൂര്‍ 40
പെരിന്തല്‍മണ്ണ 67
പെരുമണ്ണ ക്ലാരി 21
പെരുമ്പടപ്പ് 21
പെരുവള്ളൂര്‍ 11
പൊന്മള 07
പൊന്മുണ്ടം 20
പൊന്നാനി 64
പൂക്കോട്ടൂര്‍ 12
പോരൂര്‍ 91
പോത്തുകല്ല് 05
പുലാമന്തോള്‍ 09
പുളിക്കല്‍ 29
പുല്‍പറ്റ 20
പുറത്തൂര്‍ 70
പുഴക്കാട്ടിരി 12
താനാളൂര്‍ 18
താനൂര്‍ 49
തലക്കാട് 11
തവനൂര്‍ 22
താഴേക്കോട് 10
തേഞ്ഞിപ്പലം 71
തെന്നല 07
തിരുനാവായ 28
തിരുവാലി 34
തൃക്കലങ്ങോട് 20
തൃപ്രങ്ങോട് 09
തുവ്വൂര്‍ 02
തിരൂര്‍ 57
തിരൂരങ്ങാടി 62
ഊര്‍ങ്ങാട്ടിരി 30
വളാഞ്ചേരി 56
വളവന്നൂര്‍ 67
വള്ളിക്കുന്ന് 92
വട്ടംകുളം 65
വാഴക്കാട് 55
വാഴയൂര്‍ 27
വഴിക്കടവ് 05
വെളിയങ്കോട് 23
വേങ്ങര 30
വെട്ടത്തൂര്‍ 06
വെട്ടം 12
വണ്ടൂര്‍ 25




