കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 2,455 പേര്‍ക്ക് രോഗബാധ; 825 പേര്‍ക്ക് രോഗമുക്തി

മലപ്പുറം: ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 2,455 പേര്‍ക്ക് ഇന്ന് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 23,597 ആയി. ആകെ രോഗബാധിതരില്‍ 2,344 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായിട്ടുള്ളത്. 89 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വൈറസ് ബാധിതരായവരില്‍ മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 18 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

39,691 പേരാണ് വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 479 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 255 പേരും 197 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ ജില്ലയില്‍ 658 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്. അതേസമയം 825 പേരാണ് ഇന്ന് ജില്ലയില്‍ കോവിഡ് വിമുക്തരായത്. ഇവരുള്‍പ്പടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 1,28,808 ആയി.

കോവിഡ് ബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും വിവിധ വകുപ്പുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. അനാവശ്യമായി ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. ആരില്‍ നിന്നും രോഗം പകരാമെന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ആരുമായും ഇടപഴകുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 58
ആലങ്കോട് 19
ആലിപ്പറമ്പ് 06
അമരമ്പലം 12
ആനക്കയം 13
അങ്ങാടിപ്പുറം 28
അരീക്കോട് 07
ആതവനാട് 17
ഊരകം 17
ചാലിയാര്‍ 02
ചീക്കോട് 37
ചേലേമ്പ്ര 66
ചെറിയമുണ്ടം 02
ചെറുകാവ് 59
ചോക്കാട് 31
ചുങ്കത്തറ 38
എടക്കര 11
എടപ്പറ്റ 01
എടപ്പാള്‍ 33
എടരിക്കോട് 07
എടവണ്ണ 07
എടയൂര്‍ 22
ഏലംകുളം 26
ഇരിമ്പിളിയം 06
കാലടി 21
കാളികാവ് 44
കല്‍പകഞ്ചേരി 11
കണ്ണമംഗലം 22
കരുളായി 16
കരുവാരക്കുണ്ട് 08
കാവനൂര്‍ 01
കീഴാറ്റൂര്‍ 18
കീഴുപറമ്പ് 07
കോഡൂര്‍ 08
കൊണ്ടോട്ടി 174
കൂട്ടിലങ്ങാടി 22
കോട്ടക്കല്‍ 13
കുറുവ 04
കുറ്റിപ്പുറം 23
കുഴിമണ്ണ 22
മക്കരപ്പറമ്പ് 04
മലപ്പുറം 124
മമ്പാട് 13
മംഗലം 19
മഞ്ചേരി 70
മങ്കട 18
മാറാക്കര 13
മാറഞ്ചേരി 03
മേലാറ്റൂര്‍ 06
മൂന്നിയൂര്‍ 24
മൂര്‍ക്കനാട് 06
മൂത്തേടം 02
മൊറയൂര്‍ 12
മുതുവല്ലൂര്‍ 40
നന്നമ്പ്ര 22
നന്നംമുക്ക് 05
നെടിയിരുപ്പ് 35
നിലമ്പൂര്‍ 52
നിറമരുതൂര്‍ 01
ഒതുക്കുങ്ങല്‍ 08
ഒഴൂര്‍ 04
പള്ളിക്കല്‍ 52
പാണ്ടിക്കാട് 43
പരപ്പനങ്ങാടി 23
പറപ്പൂര്‍ 04
പെരിന്തല്‍മണ്ണ 38
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 10
പെരുവള്ളൂര്‍ 09
പൊന്മള 03
പൊന്മുണ്ടം 08
പൊന്നാനി 82
പൂക്കോട്ടൂര്‍ 09
പോരൂര്‍ 58
പോത്തുകല്ല് 08
പുലാമന്തോള്‍ 05
പുളിക്കല്‍ 88
പുല്‍പറ്റ 04
പുറത്തൂര്‍ 12
പുഴക്കാട്ടിരി 05
താനാളൂര്‍ 08
താനൂര്‍ 04
തലക്കാട് 02
തവനൂര്‍ 03
താഴേക്കോട് 09
തേഞ്ഞിപ്പലം 14
തെന്നല 08
തിരുനാവായ 23
തിരുവാലി 31
തൃക്കലങ്ങോട് 04
തൃപ്രങ്ങോട് 03
തുവ്വൂര്‍ 07
തിരൂര്‍ 24
തിരൂരങ്ങാടി 24
ഊര്‍ങ്ങാട്ടിരി 07
വളാഞ്ചേരി 28
വളവന്നൂര്‍ 03
വള്ളിക്കുന്ന് 18
വട്ടംകുളം 42
വാഴക്കാട് 107
വാഴയൂര്‍ 38
വഴിക്കടവ് 09
വെളിയങ്കോട് 07
വേങ്ങര 50
വെട്ടത്തൂര്‍ 08
വെട്ടം 02
വണ്ടൂര്‍ 90

Share news
error: Content is protected !!
Scroll to Top