Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,193 പേര്‍ക്ക് രോഗബാധ; രോഗമുക്തരായത് 2,015 പേര്‍

HIGHLIGHTS : Test positivity rate is 19.28% 3,105 through direct contact For 52 people without knowing the source For both in the health sector 31,309 peopl...

മലപ്പുറം: ജില്ലയില്‍ ഇന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 3,193 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 19.28 ശതമാനമാണ് ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 3,105 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 52 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ 34 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 1,833 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്.

2,015 പേരാണ് ചൊവ്വാഴ്ച കോവിഡ് മുക്തരായത്. ഇതോടെ ജില്ലയിലെ കോവിഡ് മുക്തരുടെ എണ്ണം 4,24,735 ആയി. 78,554 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 31,309 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 913 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 356 പേരും 168 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 359 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്.

sameeksha-malabarinews

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ ഇന്ന് രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 25
ആലങ്കോട് 13
ആലിപ്പറമ്പ് 39
അമരമ്പലം 21
ആനക്കയം 48
അങ്ങാടിപ്പുറം 25
അരീക്കോട് 45
ആതവനാട് 45
ഊരകം 16
ചാലിയാര്‍ 04
ചീക്കോട് 32
ചേലേമ്പ്ര 40
ചെറിയമുണ്ടം 07
ചെറുകാവ് 12
ചോക്കാട് 11
ചുങ്കത്തറ 59
എടക്കര 61
എടപ്പറ്റ 10
എടപ്പാള്‍ 34
എടരിക്കോട് 22
എടവണ്ണ 42
എടയൂര്‍ 36
ഏലംകുളം 05
ഇരിമ്പിളിയം 25
കാലടി 09
കാളികാവ് 36
കല്‍പകഞ്ചേരി 13
കണ്ണമംഗലം 31
കരുളായി 07
കരുവാരക്കുണ്ട് 70
കാവനൂര്‍ 24
കീഴാറ്റൂര്‍ 10
കീഴുപറമ്പ് 29
കോഡൂര്‍ 28
കൊണ്ടോട്ടി 37
കൂട്ടിലങ്ങാടി 46
കോട്ടക്കല്‍ 34
കുറുവ 63
കുറ്റിപ്പുറം 70
കുഴിമണ്ണ 27
മക്കരപ്പറമ്പ് 23
മലപ്പുറം 90
മമ്പാട് 41
മംഗലം 14
മഞ്ചേരി 97
മങ്കട 24
മാറാക്കര 25
മാറഞ്ചേരി 39
മേലാറ്റൂര്‍ 17
മൂന്നിയൂര്‍ 23
മൂര്‍ക്കനാട് 115
മൂത്തേടം 10
മൊറയൂര്‍ 46
മുതുവല്ലൂര്‍ 09
നന്നമ്പ്ര 11
നന്നംമുക്ക് 12
നിലമ്പൂര്‍ 33
നിറമരുതൂര്‍ 45
ഒതുക്കുങ്ങല്‍ 16
ഒഴൂര്‍ 16
പള്ളിക്കല്‍ 37
പാണ്ടിക്കാട് 53
പരപ്പനങ്ങാടി 22
പറപ്പൂര്‍ 32
പെരിന്തല്‍മണ്ണ 28
പെരുമണ്ണ ക്ലാരി 08
പെരുമ്പടപ്പ് 24
പെരുവള്ളൂര്‍ 16
പൊന്മള 95
പൊന്മുണ്ടം 10
പൊന്നാനി 55
പൂക്കോട്ടൂര്‍ 19
പോരൂര്‍ 15
പോത്തുകല്ല് 52
പുലാമന്തോള്‍ 63
പുളിക്കല്‍ 41
പുല്‍പ്പറ്റ 20
പുറത്തൂര്‍ 07
പുഴക്കാട്ടിരി 11
താനാളൂര്‍ 28
താനൂര്‍ 15
തലക്കാട് 12
തവനൂര്‍ 30
താഴേക്കോട് 06
തേഞ്ഞിപ്പലം 13
തെന്നല 12
തിരുനാവായ 22
തിരുവാലി 45
തൃക്കലങ്ങോട് 25
തൃപ്രങ്ങോട് 18
തുവ്വൂര്‍ 12
തിരൂര്‍ 40
തിരൂരങ്ങാടി 27
ഊര്‍ങ്ങാട്ടിരി 43
വളാഞ്ചേരി 32
വളവന്നൂര്‍ 13
വള്ളിക്കുന്ന് 33
വട്ടംകുളം 45
വാഴക്കാട് 33
വാഴയൂര്‍ 10
വഴിക്കടവ് 23
വെളിയങ്കോട് 30
വേങ്ങര 29
വെട്ടത്തൂര്‍ 12
വെട്ടം 20
വണ്ടൂര്‍ 40

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!