Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 175 പേര്‍ക്ക് രോഗമുക്തി ; 146 പേര്‍ക്ക് രോഗബാധ

HIGHLIGHTS : For 138 people through direct contact For three people without knowing the source 1,756 people were treated for the disease The total number of ...

മലപ്പുറം : ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 18) 175 പേര്‍ കൂടി കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,19,003 ആയി. വിദേശ രാജ്യത്ത് നിന്ന് ജില്ലയിലെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കുമുള്‍പ്പടെ ജില്ലയില്‍ 146 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ക്ക് ഉറവിടമറിയാതെയും 138 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് വൈറസ് ബാധ.

16,315 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,756 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 103 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 48 പേരും 11 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 597 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

sameeksha-malabarinews

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് (മാര്‍ച്ച് 18) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം 

എ.ആര്‍നഗര്‍ 02
ആലങ്കോട് 06
ആനക്കയം 03
അങ്ങാടിപ്പുറം 04
അരീക്കോട് 04
ആതവനാട് 01
ചെറുകാവ് 01
ചോക്കാട് 01
ചുങ്കത്തറ 01
എടരിക്കോട് 02
എടവണ്ണ 02
എടയൂര്‍ 03
കണ്ണമംഗലം 01
കീഴുപറമ്പ 04
കൊണ്ടോട്ടി 03
കൂട്ടിലങ്ങാടി 01
കോട്ടക്കല്‍ 06
കുറുവ 04
കുറ്റിപ്പുറം 04
കുഴിമണ്ണ 01
മക്കരപ്പറമ്പ 03
മലപ്പുറം 11
മംഗലം 01
മഞ്ചേരി 03
മാറഞ്ചേരി 03
മൂന്നിയൂര്‍ 01
മൊറയൂര്‍ 01
നന്നമ്പ്ര 01
നന്നംമുക്ക് 05
നിലമ്പൂര്‍ 02
ഒഴൂര്‍ 01
പാണ്ടിക്കാട് 02
പരപ്പനങ്ങാടി 02
പെരിന്തല്‍മണ്ണ 04
പെരുമ്പടപ്പ് 01
പൊന്മള 02
പൊന്മുണ്ടം 01
പൊന്നാനി 03
പൂക്കോട്ടൂര്‍ 01
പുലാമന്തോള്‍ 01
പുഴക്കാട്ടിരി 01
താനാളൂര്‍ 02
താനൂര്‍ 04
തലക്കാട് 04
തവനൂര്‍ 01
തേഞ്ഞിപ്പലം 02
തെന്നല 02
തൃക്കലങ്ങോട് 01
തുവ്വൂര്‍ 03
തിരൂര്‍ 03
തിരൂരങ്ങാടി 01
വളാഞ്ചേരി 01
വളവന്നൂര്‍ 02
വള്ളിക്കുന്ന് 03
വട്ടംകുളം 01
വാഴക്കാട് 01
വഴിക്കടവ് 01
വെളിയങ്കോട് 06
വെട്ടം 02
വണ്ടൂര്‍ 02

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!