Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ ഇന്നും 3000 കടന്ന് കോവിഡ്: ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.98 ശതമാനം; 3,770 പേര്‍ക്ക് രോഗബാധ; 2,871 പേര്‍ക്ക് രോഗമുക്തി

HIGHLIGHTS : 3,676 through direct contact Health workers01 Infected without knowing the source54 27,315 people were treated for the disease A total of 64,23...

മലപ്പുറം: ജില്ലയില്‍ ഇന്ന് 3,770 പേര്‍ കോവിഡ് 19 വൈറസ് ബാധിതരായി. 15.98 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 2,871 പേര്‍ വിദഗ്ധ പരിചരണത്തിനു ശേഷം വൈറസ് വിമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായവരുടെ എണ്ണം 3,79,878 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് വൈറസ് ബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി ജില്ലയില്‍ തുടരുകയാണ്. ഇത്തരത്തില്‍ 3,676 പേര്‍ക്കാണ് ഇന്ന് രോഗബാധയുണ്ടായത്. 54 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ നാല് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 35 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 64,234 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 27,315 പേര്‍ ചികിത്സയിലാണ്.

sameeksha-malabarinews

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 754 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 524 പേരും 160 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 413 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,550 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

സാമൂഹ്യ അകലം കൃത്യമായി പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് 19 വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരാണ് ജില്ലയില്‍ കൂടുതല്‍ പേരും. ഈ സാഹചര്യത്തില്‍ സാമൂഹ്യ അകലം കര്‍ശനമായി പാലിക്കണം. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ഒരു കാരണവശാലും ലംഘിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

പ്രത്യേക പരിഗണന ആവശ്യമായ മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, നിത്യ രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ നേരിട്ടു സന്ദര്‍ശിക്കുന്നതില്‍ നിന്ന് പുറത്തു നിന്നുള്ളവര്‍ വിട്ടു നില്‍ക്കണം. വീടുകളിലും വൈറസ് വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത പുലര്‍ത്തണം. ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതിലൂടെ മാത്രമെ നിലവിലെ ആരോഗ്യ ഭീഷണി മറികടക്കാനാകൂ. രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് മറച്ചുവെയ്ക്കാതെ പരിശോധനക്ക് വിധേയരാകണമെന്നും ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗവും ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ ഇന്ന് രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 50
ആലങ്കോട് 50
ആലിപ്പറമ്പ് 31
അമരമ്പലം 73
ആനക്കയം 43
അങ്ങാടിപ്പുറം 31
അരീക്കോട് 52
ആതവനാട് 44
ഊരകം 28
ചാലിയാര്‍ 23
ചീക്കോട് 63
ചേലേമ്പ്ര 03
ചെറിയമുണ്ടം 18
ചെറുകാവ് 31
ചോക്കാട് 26
ചുങ്കത്തറ 45
എടക്കര 53
എടപ്പറ്റ 31
എടപ്പാള്‍ 28
എടരിക്കോട് 29
എടവണ്ണ 76
എടയൂര്‍ 26
ഏലംകുളം 11
ഇരിമ്പിളിയം 23
കാലടി 11
കാളികാവ് 69
കല്‍പകഞ്ചേരി 09
കണ്ണമംഗലം 25
കരുളായി 50
കരുവാരക്കുണ്ട് 50
കാവനൂര്‍ 46
കീഴാറ്റൂര്‍ 34
കീഴുപറമ്പ് 25
കോഡൂര്‍ 59
കൊണ്ടോട്ടി 50
കൂട്ടിലങ്ങാടി 20
കോട്ടക്കല്‍ 45
കുറുവ 48
കുറ്റിപ്പുറം 28
കുഴിമണ്ണ 43
മക്കരപ്പറമ്പ് 27
മലപ്പുറം 98
മമ്പാട് 40
മംഗലം 14
മഞ്ചേരി 92
മങ്കട 40
മാറാക്കര 67
മാറഞ്ചേരി 52
മേലാറ്റൂര്‍ 37
മൂന്നിയൂര്‍ 17
മൂര്‍ക്കനാട് 43
മൂത്തേടം 23
മൊറയൂര്‍ 40
മുതുവല്ലൂര്‍ 19
നന്നമ്പ്ര 07
നന്നംമുക്ക് 07
നിലമ്പൂര്‍ 106
നിറമരുതൂര്‍ 06
ഒതുക്കുങ്ങല്‍ 28
ഒഴൂര്‍ 30
പള്ളിക്കല്‍ 25
പാണ്ടിക്കാട് 75
പരപ്പനങ്ങാടി 37
പറപ്പൂര്‍ 27
പെരിന്തല്‍മണ്ണ 49
പെരുമണ്ണ ക്ലാരി 03
പെരുമ്പടപ്പ് 47
പെരുവള്ളൂര്‍ 34
പൊന്മള 07
പൊന്മുണ്ടം 16
പൊന്നാനി 39
പൂക്കോട്ടൂര്‍ 30
പോരൂര്‍ 15
പോത്തുകല്ല് 34
പുലാമന്തോള്‍ 45
പുളിക്കല്‍ 82
പുല്‍പ്പറ്റ 27
പുറത്തൂര്‍ 13
പുഴക്കാട്ടിരി 46
താനാളൂര്‍ 36
താനൂര്‍ 05
തലക്കാട് 40
തവനൂര്‍ 20
താഴേക്കോട് 34
തേഞ്ഞിപ്പലം 21
തെന്നല 20
തിരുനാവായ 37
തിരുവാലി 20
തൃക്കലങ്ങോട് 19
തൃപ്രങ്ങോട് 32
തുവ്വൂര്‍ 20
തിരൂര്‍ 43
തിരൂരങ്ങാടി 37
ഊര്‍ങ്ങാട്ടിരി 36
വളാഞ്ചേരി 42
വളവന്നൂര്‍ 30
വള്ളിക്കുന്ന് 22
വട്ടംകുളം 10
വാഴക്കാട് 19
വാഴയൂര്‍ 17
വഴിക്കടവ് 64
വെളിയങ്കോട് 49
വേങ്ങര 45
വെട്ടത്തൂര്‍ 32
വെട്ടം 33
വണ്ടൂര്‍ 43

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!