സംസ്ഥാനത്ത് 2 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;8 പേര്‍ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വയനാടു കണ്ണൂരും ഓരോരുത്തര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എട്ടുപേര്‍ ഇന്ന് രോഗമുക്തരായികണ്ണൂര്‍ ആറുപേരും ഇടുക്കി രണ്ടുപേരുമാണ് രോഗമുക്തരായത്.

ഇതോടെ വയനാടിനെ ഘ്രീന്‍ സോണില്‍ നിന്നും ഓറഞ്ച് സോണിലേക്ക് മാറ്റി.ഇന്ന് 80 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ഇതുവരെ
499 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കേന്ദ്ര നിര്‍ദേശമനുസരിച്ചായിരിക്കും ഇളവുകളെല്ലാം അനുവദിക്കുക എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓറഞ്ച് സോണുകളിലെ നിലവിലുള്ള സ്ഥിതി തുടരണം. മദ്യ ഷോപ്പുകള്‍ തുറക്കില്ല.

ഞായറാഴ്ചകളില്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും അടവ് നനല്‍കണം. വാഹനങ്ങള്‍ പുറത്തിറക്കാതിരിക്കണം.

Share news
error: Content is protected !!
Scroll to Top