എല്‍ജെഡി പിളര്‍പ്പിലേക്ക്; ഷെയ്ഖ് പി ഹാരീസ് ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ചു

തിരുവനന്തപുരം: ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പരാജയപ്പെട്ടു എല്‍ ജെ ഡി പിളര്‍പ്പിലേക്ക്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു.

പാര്‍ട്ടിയില്‍ അനുനയ ചര്‍ച്ചകള്‍ നടന്നുവരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞയാഴ്ച പുറത്ത് വന്നിരുന്നു. എന്നാല്‍ ഷെയ്ഖ് പി ഹാരിസിന്റെ രാജിയോടെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അതുപോലെ തന്നെ തുടരുന്നു എന്ന്‌ വ്യക്തമായി. ഹാരിസിന് പുറമെ രണ്ട് സംസ്ഥാന സെക്രട്ടറിമാരും രാജികത്ത് നല്‍കി. അങ്കത്തില്‍ അജയകുമാര്‍, രാജേഷ് പ്രേം എന്നിവരാണ് രാജി കത്ത് നല്‍കിയത്.

ഷെയ്ഖ് പി ഹാരിസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വിമത യോഗം ചേര്‍ന്ന നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നേരത്തെ അച്ചടക്ക നടപടിയെടുത്തിരുന്നു. ഷെയ്ഖ് പി. ഹാരിസും സുരേന്ദ്രന്‍ പിള്ളയുമുള്‍പ്പെടെ നാലുപേര്‍ക്കെതിരെയായിരുന്നു നടപടി. അനുനയ ശ്രമത്തിന്റെ ഭാഗമായി മറ്റ് ചിലര്‍ക്കെതിരെ എല്‍ ജെ ഡി നടപടി സ്വീകരിച്ചിരുന്നില്ല.

Share news
error: Content is protected !!
Scroll to Top