24 കായിക താരങ്ങള്‍ക്കും ഉടന്‍ ജോലി നല്‍കാമെന്ന് സര്‍ക്കാര്‍; സമരം ഒത്തുതീര്‍പ്പില്‍

തിരുവനന്തപുരം:. 24 കായിക താരങ്ങള്‍ക്കും ഉടന്‍ ജോലി നല്‍കാമെന്ന് സര്‍ക്കാര്‍ വാക്കുനല്‍കി. കായിക താരങ്ങളുടെ സമരം ഒത്തുതീര്‍പ്പിലെത്തി.

കായിക താരങ്ങള്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കും. സര്‍ക്കാരിനു പിടിവാശിയില്ല. ജോലി നല്‍കുമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വി. അബ്ദുള്‍റഹിമാന്‍ പറഞ്ഞു.

കായികമന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയമെന്ന് കായികതാരങ്ങള്‍ പറഞ്ഞു. 54 കായികതാരങ്ങളുടേത് സ്‌പെഷല്‍ കേസായി പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. സമരം അവസാനിപ്പിക്കുന്നതായി കായിക താരങ്ങള്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top