പരപ്പനങ്ങാടി:പരപ്പനങ്ങാടി ടൗണിലെ സെന്‍ട്രല്‍ ജുമാമസ്ജിദില്‍ മോഷണം നടന്നു. വ്യാഴാഴ്ച അര്‍ദ്ധ രാത്രിയില്‍ 12 മണിക്കാണ് മോഷണം നടന്നത്. പള്ളി പരിപാലന സംഭാവന പെട്ടിയുടെ പൂട്ട് പൊളിച്ചാണ് പണം കവര്‍ന്നത്.
ഇന്നലെ പുലര്‍ച്ചെ പള്ളി തുറക്കാന്‍ വന്നപ്പോള്‍ പള്ളിയുടെ പൂട്ട് തകര്‍ത്ത നിലയില്‍ കാണുകയായിരുന്നു. സംശയം തോന്നി നടത്തിയ പരിശോധനയിലായണ് സംഭാവന പെട്ടിയില്‍ നിന്നും ് മോഷണം നടന്നത് അറിയുന്നത്. പളളിയുടെ സി.സി.ടി.വിയില്‍ മോഷ്ടാവിന്റെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
ചിറമംഗലം കുരിക്കള്‍ റോഡിനടുത്തുള്ള ജുമാമസ്ജിദിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. ഈ പള്ളിയുടെ പൂട്ട് പൊളിച്ച നിലയിലാണ്. മോഷ്ടാവ് അകത്ത് കടന്നെങ്കിലും ഒന്നും മോഷണമം പോയിട്ടില്ല .
പരപ്പനങ്ങാടിയില്‍ പള്ളികള്‍ കേന്ദ്രീകരിച്ചുള്ള മോഷണം പതിവാണ്. സംഭവത്തില്‍ സെന്‍ട്രല്‍ ജുമാമസ്ജിദ് കമ്മിറ്റി പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കി. പള്ളിയിലെയും പരിസരത്തേയും സി.സി.ടി.വി പരിശോധിച്ച പോലീസ് അന്വേഷണം ആരംഭിച്ചു




