തിരൂര്‍: തിരൂര്‍ പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരൂര്‍ പൊറൂര്‍ സ്വദേശി കല്ലിങ്ങല്‍ പ്രസാദിനെയാണ് ഇന്ന് ഉച്ചയോടെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോലീസെത്തി മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രിയേലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പരേതനായ വാസുവൈദ്യരുടെയും ഭാര്‍ഗ്ഗവിയുടെയും മകനാണ്. അവിവാഹിതാനാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




