കാമുകനൊപ്പം ജീവിക്കണം; ഭര്‍ത്താവിന്റെ ബൈക്കില്‍ എംഡിഎംഎ ഒളിപ്പിച്ച് കേസില്‍ കുടുക്കാന്‍ ശ്രമം, പഞ്ചായത്ത് അംഗം അറസ്റ്റില്‍

തൊടുപുഴ: ഇടുക്കി വണ്ടന്‍മേട്ടില്‍ മയക്കുമരുന്ന് കേസില്‍ ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. വണ്ടന്‍മേട് പഞ്ചായത്ത് അംഗം സൗമ്യ സുനില്‍ ആണ് പിടിയിലായത്. ഇവര്‍ക്ക് മയക്കു മരുന്ന് എത്തിച്ചു നല്‍കിയ എറണാകുളം സ്വദേശികളായ ഷെഫിന്‍, ഷാനവാസ് എന്നിവരും അറസ്റ്റിലായി.

ഭര്‍ത്താവിന്റെ ഇരുചക്ര വാഹനത്തില്‍ എംഡിഎംഎ ഒളിപ്പിച്ചു വെക്കുകയായിരുന്നു. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. സിഐക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് നിരപരാധിയാണെന്ന് പൊലീസ് മനസ്സിലാക്കി. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കം പുറത്തുവന്നത്.

ഭര്‍ത്താവിനെ ജയിലിലാക്കിയ ശേഷം കാമുകനൊപ്പം ജീവിക്കാനായിരുന്നു യുവതിയുടെ പദ്ധതി. ഇവര്‍ ഭര്‍ത്താവിനെ ഒഴിവാക്കാനായി വാഹനം ഇടിപ്പിച്ചും വിഷം കൊടുത്തും കൊല്ലാന്‍ ആലോചന നടത്തിയിരുന്നെന്നും പൊലീസ് പറയുന്നു.

 

Share news
error: Content is protected !!
Scroll to Top