Section

malabari-logo-mobile

അമികസ്‌ക്യൂറി റിപ്പോര്‍ട്ട് തള്ളണം; രാജകുടുംബം

HIGHLIGHTS : ദില്ലി : പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തില്‍ വീഴ്ച വരുത്തിയെന്ന അമികസ്‌ക്യൂറി ഗോപാലസുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട് തള്ളണമെന്ന് രാജകുടുംബം. അമികസ്‌ക്...

crores-of-treasure-in-sree-padmanabhaswamy-templeദില്ലി : പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തില്‍ വീഴ്ച വരുത്തിയെന്ന അമികസ്‌ക്യൂറി ഗോപാലസുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട് തള്ളണമെന്ന് രാജകുടുംബം. അമികസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് രാജകുടുംബത്തിന്റെ ഈ നിലപാട് മാറ്റം. ഇതു സംബന്ധിച്ചുള്ള സത്യവാങ്മൂലം സുപ്രിം കോടതിയില്‍ നാളെ രാജകുടുംബം സമര്‍പ്പിക്കും.

അമികസ്‌ക്യൂറി ആശയവിനിമയം നടത്താതെ ഏകപക്ഷീയമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും സമവായ റിപ്പോര്‍ട്ടല്ലെന്നും രാജകുടുംബം ആരോപിച്ചു. അഭിഭാഷകനായ കെകെ വേണുഗോപാലുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അമികസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടിനെ എതിര്‍ക്കാന്‍ രാജകുടുംബം തീരുമാനിച്ചിരിക്കുന്നത്. നേരത്തെ അമികസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടിനെ പൂര്‍ണ്ണമായും എതിര്‍ക്കേണ്ടതില്ലെന്നായിരുന്നു രാജകുടുംബാംഗങ്ങളുടെ നിലപാട്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!