HIGHLIGHTS : Tirurangadi Municipality to dedicate comprehensive drinking water projects tomorrow
തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതികളില്‍ പൂര്‍ത്തിയായ കല്ലക്കയം ജലശുദ്ധീകരണശാല. കരിപറമ്പ് വാട്ടര്‍ ടാങ്ക് തുടങ്ങിയവ നാളെ (ചൊവ്വ) കാലത്ത് 10 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സമര്‍പ്പിക്കും. കരിപറമ്പ് ടൗണില്‍ നടക്കുന്ന പരിപാടിയില്‍ കെ.പി.എ മജീദ് എം.എല്‍.എ അധ്യക്ഷവഹിക്കും. കരിപറമ്പ് വാട്ടര്‍ ടാങ്ക് തുറന്ന ശേഷം കരിപറമ്പ് ടൗണിലെ വേദിയിലേക്ക് പുറപ്പെടും. ഏറെ നാളെത്തെ സ്വപ്നമാണ് നിറവേറുന്നത്. കക്കാട് വാട്ടര്‍ ടാങ്കും ചന്തപ്പടി ടാങ്കും അന്തിമഘട്ടത്തിലാണ്. പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന ജോലിയും പുരോഗമിക്കുന്നു. 500-ഓളം കുടുംബങ്ങള്‍ക്ക് ഇതിനകം സൗജന്യമായി കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടുണ്ട്. 10000 മീറ്ററിലേറെ ദൂരത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചു. ചെമ്മാട് വാട്ടര്‍ ടാങ്കിലേക്ക് കല്ലക്കയത്ത് നിന്നും 2800 മീറ്റര്‍ ദൂരത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് വെള്ളമെത്തിച്ചത് കഴിഞ്ഞ മാര്‍ച്ചില്‍ സമര്‍പ്പിച്ചിരുന്നു. 42 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്.
2023 വര്‍ഷം ഒക്ടോബര്‍ 6 ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ തറക്കല്ലിട്ട പദ്ധതി അതിവേഗതയിലാണ് കുതിച്ചത്. ഒരേ സമയം കരിപറമ്പ് വാട്ടര്‍ ടാങ്ക് (8ലക്ഷം ലിറ്റര്‍) ചന്തപ്പടി ടാങ്ക് (5.50 ലക്ഷം ലിറ്റര്‍) കക്കാട് ടാങ്ക് (7ലക്ഷം ലിറ്റര്‍) നിര്‍മിച്ചത് വലിയ നേട്ടമാണ്. കല്ലക്കയത്ത് പൂര്‍ത്തിയായ 10 കോടി രൂപയുടെ ബൃഹ്ത് പദ്ധതിയില്‍ നിന്നാണ് ശുദ്ധീകരിച്ച വെള്ളം പമ്പിംഗ് ചെയ്യുക. പമ്പിംഗ് മെയിന്‍ ലൈന്‍ ,റോഡ് പുനരുദ്ധാരണം വിതരണ ശ്രംഖല, കല്ലക്കയം പദ്ധതി പൂര്‍ത്തികരണം, ട്രാന്‍സ്ഫോര്‍മര്‍. ആയിരം ഹൗസ് കണക്ഷനുകള്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ ഉള്‍പ്പെട്ടതാണ് സമഗ്രകുടിവെള്ള പദ്ധതി.
അവലോകനത്തില്‍ കെ.പി.എ മജീദ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍സുലൈഖ കാലൊടി. ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍. സോന രതീഷ്. സി.പി ,സുഹ്‌റാബി. ഇ.പി ബാവ. സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ സത്യവിത്സന്‍, എക്‌സ്‌ക്യൂട്ടീവ് എഞ്ചിനിയര്‍മാരായ ഇഎസ്. സന്തോഷ് കുമാര്‍, ടി, എന്‍ ജയ കൃഷ്ണന്‍, രജ്ഞന അസി,എക്‌സ്‌ക്യൂട്ടീവ് എഞ്ചിനിയര്‍മാരായ അജ്മല്‍ കാലടി, ജോബി ജോസഫ്. എ,ഇമാരായ പി ഷിബിന്‍ അശോക്, ഷാരോണ്‍ കെ, തോമസ്,എബിഎം കമ്പനി എംഡി മിനാസ്, നജീബ് പി,മുഹമ്മദ് അനസ്, ജന്‍ഫര്‍, ടികെ നാസര്‍, കുര്യാക്കോസ്ച്ചു എന്നിവര്‍ സംസാരിച്ചു.
,
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


