തിരൂരങ്ങാടി നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സ് പൂര്‍ത്തിയാകുന്നു , അവസാനഘട്ട നിര്‍മാണത്തിനു കരാറായി

HIGHLIGHTS : Tirurangadi Municipality Shopping Complex is being completed

തിരൂരങ്ങാടി; ചെമ്മാട് ടൗണില്‍ തിരൂരങ്ങാടി നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നഗരസഭ കൗണ്‍സില്‍ പദ്ധതികള്‍ക്ക് രൂപം നല്‍കി. അവസാനഘട്ട നിര്‍മാണത്തിനു രണ്ടേകാല്‍ കോടി രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു. ബെയ്‌സ്‌മെന്റ്, ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്ന്, രണ്ട് , നിലകളിലായി പണിയുന്ന ഷോപ്പിംഗ് കോംപ്ലക്‌സ് നഗരസഭയുടെ പ്രധാന വരുമാന സ്രോതസ്സായി മാറും.

ഓരോ നിലയിലും അയ്യായിരത്തിലേറെ ചതുരശ്രഅടി വിസ്തീര്‍ണമുണ്ട്. ആകെ 24790 ചതുരശ്ര അടി വ്‌സ്തീര്‍ണമുണ്ട്. ബെയ്‌സ്‌മെന്റ് ഉള്‍പ്പെടെ എല്ലാ നിലകളിലും ടോയ്‌ലെറ്റ് സൗകര്യമുണ്ടാകും. 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് ആദ്യ ഘട്ട നിര്‍മാണം തുടങ്ങിയത്. ഈ ഭരണസമിതിയുടെ കഴിഞ്ഞ ഓരോ വാര്‍ഷിക പദ്ധതിയിലും തുക വയിരുത്തിയാണ് നിര്‍മാണം പുരോഗമിച്ചത്. അവസാനഘട്ട നിര്‍മാണത്തില്‍ ഫ്‌ളോറിംഗ്. ഇലക്ട്രിഫിക്കേഷന്‍, പ്ലംബിംഗ്.ഷട്ടര്‍, ഗ്ലാസ്, ലിഫ്റ്റ്, എ.സിപി തുടങ്ങിയ പ്രവര്‍ത്തികള്‍ ഉള്‍പ്പെടും. കേരള സംസ്ഥാന തീരദേശ കോര്‍പ്പറേഷനാണ് നിര്‍മാണം നടത്തി വരുന്നത്.

അസാന ഘട്ട പ്രവര്‍ത്തികളും തീരദേശ വികസന കോര്‍പ്പറേഷന്‍ ഏറ്റെടുത്തു. നഗരസഭ ഭരണസമിതിയുടെ പ്രധാന വികസന പ്രവര്‍ത്തനം കൂടിയാണിത്. നിലവില്‍ താഴത്തെ നിലയില്‍ ഷട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സിമന്റ് പ്ലാസ്റ്ററിംഗും പൂര്‍ത്തിയാവുന്നു. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മുറികളുടെ ലേല നടപടികളിലേക്ക് കടക്കും. കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സുലൈഖ കാലടി. ഇഖ്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്. സിപി ഇസ്മായില്‍, സിപി സുഹ്‌റാബി, സെക്രട്ടറി മുഹ്‌സിന്‍, എ, ഇ, മിനിമോൾ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!