തിരൂരങ്ങാടി : ഇന്നലെ നടന്ന തിരൂരങ്ങാടി നഗരസഭ ഷോപ്പിംഗ് കോപ്ലക്‌സ് ഉദ്ഘാടന പരിപാടി അധികൃതരുടെ അനാസ്ഥ ചര്‍ച്ചയായി. കോപ്ലക്‌സിന്റെ
ഉദ്ഘാടനത്തിന് നാട മുറിക്കാനായിരുന്നു ഒരുക്കങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ ഉദ്ഘാടനത്തിന്നായി പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും സംഘവും എത്തിയപ്പോള്‍ നാട മുറിക്കാന്‍ കത്രികയില്ലായിരുന്നു. കുറച്ച സമയം കാത്തുനിന്ന ശേഷം നാട മുറിക്കാതെ അദ്ദേഹവും സംഘവും പരിപാടി നടക്കുന്ന ഭാഗത്തേക്ക് പോകുകയായിരുന്നു.
സ്റ്റേജില്‍ വെച്ച ഫ്‌ളക്‌സില്‍ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനം കൊടുത്തതും തെറ്റായിട്ടാണ് . പ്രതിപക്ഷ ഉപനേതാവ് എന്ന് എഴുതേണ്ട സ്ഥാനത്ത് പ്രതിപക്ഷ ‘ഉഷണനാവ് ‘ എന്നാണ് കൊടുത്തിട്ടുള്ളത്. അച്ചടിച്ചതില്‍ വന്ന പിശകായിരിക്കണം കാരണം എന്നാണ് കരുതുന്നത്. പക്ഷേ നഗരസഭ കൊട്ടിഘോഷിച്ചു നടത്തിയ ഇത്രയും വലിയ പരിപാടിയില്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ പോലും ആരുമില്ലെ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




