റഫാലില്‍ പറന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു

HIGHLIGHTS : President Draupadi Murmu flies in Rafale

ഇന്ത്യന്‍ വ്യോമസേനയുടെ അത്യാധുനിക യുദ്ധവിമാനമായ റഫാലില്‍ പറന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഹരിയാനയിലെ അംബാല വ്യോമതാവളത്തില്‍ നിന്നായിരുന്നു രാഷ്ട്രപതി യുടെ റഫാലിലെ ആദ്യ പറക്കല്‍്. ഇതോടെ റഫാലില്‍ പറക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രസിഡന്റ് എന്ന ചരിത്രനേട്ടവും രാഷ്ട്രപതിക്ക് സ്വന്തമായി.

രാവിലെ അംബാല വ്യോമസേനത്താവളത്തില്‍ എത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിംഗിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ സര്‍വ സൈന്യാധിപ റഫാല്‍ കോക്ക്പിറ്റിലേക്ക്. 30 മിനിറ്റോളം നീണ്ട യാത്രയില്‍ രാഷ്ട്രപതി ഇന്ത്യന്‍ വ്യോമസേനയുടെ പ്രതിരോധശേഷിയും, റഫാല്‍ വിമാനത്തിന്റെ മികവും അടുത്തറിഞ്ഞു.

ഏപ്രില്‍ 22 ന് നടന്ന ഭീകരമായ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂരില്‍ റാഫേല്‍ ജെറ്റുകള്‍ ഉപയോഗിച്ചിരുന്നു.

2023 ല്‍ അസമിലെ തേസ്പൂര്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ വെച്ച് രാഷ്ട്രപതി സുഖോയ്-30 MKI പോര്‍വിമാനത്തിലും പറന്നിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!