തിരൂരങ്ങാടി നഗരസഭ ആവിഷ്‌കരിച്ച മിഷന്‍ 40 പരിപാടികള്‍ക്ക് സമാപനം കുറിച്ച് ഒക്ടോബര്‍ 29 മുതല്‍ നവംമ്പര്‍ 2 വരെ തിയ്യതികളില്‍ തിരൂരങ്ങാടി ഗവ.ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ വെച്ച് തിരൂരങ്ങാടി ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
വിജ്ഞാന വിനോദ മേഖലകളെ കോര്‍ത്തിണക്കി സംഘടിപ്പിക്കുന്ന മേളയുടെ ഭാഗമായി വിപുലമായ എക്‌സിബിഷനും ഒരുക്കുന്നു.
എക്‌സിബിഷനില്‍ വിപണന സ്റ്റാളുകള്‍ കൂടാതെ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാളുകള്‍,മെഡിക്കല്‍ കോളേജ് അനാട്ടമി,ഹെറിറ്റേജ് പവലിയനുകള്‍,ഭക്ഷ്യമേള, സൗജന്യ മെഡിക്കല്‍ ടെസ്റ്റ് തുടങ്ങി നിരവധി സ്റ്റാളുകള്‍ സജ്ജമാകും. കൂടാതെ വിവിധ വിഷയങ്ങളില്‍ സെമിനാറും,കലാസാ യാഹ്നവും ഒരുക്കുന്നുണ്ട്,പരിപാടിയുടെ സംഘാടനത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
ചെയര്‍മാന്‍ കെ,പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സുലൈഖ കാലൊടി അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, സോന രതീഷ്. സിപി സുഹ്റാബി, എം.വി റംസി ഇസ്മായില്‍, എം അബ്ദുറഹിമാന്‍കുട്ടി, വിവി അബു എന്നിവര്‍ സംസാരിച്ചു.
കഴിഞ്ഞ മാസം ആരംഭിച്ച മിഷന്റെ ഭാഗമായി ഒട്ടേറെ പദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും നടന്നുവരികയാണ്.




