
കൊയിലാണ്ടി: 10 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 5 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. മായനാട്, മുണ്ടിക്കല്‍ താഴം, പടിക്കല്‍മീത്തല്‍, ദുഅ വീട്ടില്‍ ഹാരിസിനാണ് (43) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് നൗഷാദലി ശിക്ഷ വിധിച്ചത്.
2023ല്‍ ആണ് സംഭവം. കുട്ടിയുടെ വീട്ടില്‍വച്ച് പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ ക്ലാസിലെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ക്ലാസ് ടീച്ചര്‍ കുട്ടിയോട് സംസാരിച്ചപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. ടീച്ചര്‍ കുട്ടിയുടെ ഉമ്മയോട് പറയുകയും പൊലീസില്‍ അറിയിക്കുകയുമായിരുന്നു.
കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സബ് ഇന്‍സ്പെക്ടര്‍മാരായ പി എം ശൈലേഷ്, അനീഷ് വടക്കേത്ത് എന്നിവരാണ് അന്വേഷിച്ചത്. പ്രോസി ക്യൂഷനുവേണ്ടി അഡ്വ. പി ജെതിന്‍ ഹാജരായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




