തിരൂരങ്ങാടിയില്‍ വീടിന് മുകളില്‍നിന്നും കിണറ്റില്‍ വീണ് മരിച്ചു

തിരൂരങ്ങാടി: വീടിന് മുകളില്‍നിന്നും കിണറ്റില്‍ വീണ് അതിഥി തൊഴിലാളി മരിച്ചു. ഒറീസ നവരംഗപൂര്‍ കുനുബത്ര(46) ആണ് മരിച്ചത്. വെന്നിയൂര്‍ കാച്ചടിയില്‍ ഇന്ന് ഉച്ചയ്യോടെയാണ് സംഭവം.

ദേശീയപാത വികസനത്തിന്റെ ഭാഗമായിവീടു പൊളിച്ച് മാറ്റുന്നതിനിടെ വീടിന്റെ മുകളില്‍നിന്നും കാല്‍തെന്നി വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

 

Share news
error: Content is protected !!
Scroll to Top