ആസാം സ്വദേശി ലോറിക്കിടയില്‍ പെട്ട് മരിച്ചു

പരപ്പനങ്ങാടി: കോണ്‍ഗ്രീറ്റ് ജോലിക്ക് വന്ന ആസാം സ്വദേശി ലോറിക്കടിയില്‍പെട്ട് മരിച്ചു. വള്ളികുന്ന് പരുത്തിക്കാടിലാണ് സംഭവം. ആസാം ബര്‍ഹാബലി മാരിഗോണ്‍ ജില്ലയിലെ ബാരേക്ക് അലിയുടെ മകന്‍ റംസാന്‍ അലി(30) ആണ് അപകടത്തില്‍ പെട്ടത്.

നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്ന വീട്ടില്‍ കല്ലുകള്‍ കയറ്റിവന്ന ലോറി സെപ്റ്റിക് ടാങ്കിന് മുകളില്‍ കയറി അലിയുടെ മുകളിലേക്ക് ചരിയുകയായിരുന്നു.

വീടിന്റെ മതിലിനും ലോറിക്കിടയിലുംപെട്ട യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

 

Share news
error: Content is protected !!
Scroll to Top