തിരൂര്‍: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഉണ്ടായ വാക് തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ വാളുകൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ഗുരതരമായി പരിക്കേറ്റ തിരൂര്‍ ഉണ്യാല്‍ സ്വദേശി കല്ലേരി അക്ബര്‍ ബാദുഷ(27)നെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാളുടെ കഴുത്താനാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ ഉനൈസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാദുഷയെ വെട്ടിയത്. കഴുത്തിന് വെട്ടേറ്റ ബാദുഷയെ ആദ്യം ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആരും തയ്യാറായില്ല. പിന്നീട് നാട്ടുകാരില്‍ ചിലര്‍ ഇയാളെ തിരൂര്‍ പൂക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന പരിക്ക് സാരമായതിനാല്‍ജില്ലാ ആശുപത്രിയിലേക്കും, കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.




