തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് ഗായകന്‍ ജംഷീര്‍ കൈനിക്കര

jamsheerതിരൂര്‍: തനിക്കെതിരെ പോലീസെടുത്ത കേസിലെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് മാളിപ്പാട്ട്ഗായകന്‍ ജംഷീര്‍ കൈനിക്കര. തിരൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രാഥമിക വിദ്യഭ്യാസം പേലുമില്ലാത്ത തന്നെ ബോധപൂര്‍വ്വം വീട്ടമ്മയായ യുവതി പീഡനക്കേസില്‍ പെടുത്തിയതെന്നാണ് ജംഷീര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

തന്നെ പ്രലോപിപ്പിച്ചും വശീകരിച്ചും തന്റെ സ്വത്തുവകള്‍ ഈ സ്ത്രീ കൈക്കലാക്കിയെന്നും എന്നാല്‍ നാട്ടുകാര്‍ ഇടപെട്ടാണ് അവ തിരിച്ചുതന്നതെന്നും ഈ ജാള്യത മറയ്ക്കാനാണ് അവര്‍ തനിക്കെതിരെ കേസുകൊടുത്തതെന്നും ജംഷീര്‍ ആരോപിച്ചും.

തിരൂര്‍ ബിപി അങ്ങാടിസ്വദേശിനിയായ വീട്ടമ്മയുടെ പരാതിയില്‍ കഴിഞ്ഞ ഫെബ്രുവരി 25 നാണ് ജംഷീറിനെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടവമ്മയെപീഡിപ്പിച്ചുവെന്നായിരുന്നു ജംഷീറിനെതിരെയുള്ള പരാതി.

ശാരീരിക വൈകമായവൈകല്യങ്ങളുള്ള ജംഷീര്‍ നിരവധി ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്.

Related Articles