പറവണ്ണയില്‍ കടലില്‍ ഫൈബര്‍ വള്ളം തകര്‍ന്നു;തൊഴിലാളികള്‍ അദ്‌ഭുതകരമായി രക്ഷപ്പെട്ടു

tirur,boatതിരൂര്‍: മത്സ്യബന്ധനത്തിലേര്‍പ്പെട്ട ഫൈബര്‍ വള്ളം കടലില്‍ തകര്‍ന്നു. ഇന്നു പുലര്‍ച്ചെ നാലുമണിയോടെയാണ്‌ ശക്തമായ തിരമാലയില്‍പ്പെട്ട്‌ വള്ളം പറവണ്ണ തേവര്‍കടപ്പുറത്തുവെച്ച്‌ മറിഞ്ഞ്‌ അപകടമുണ്ടായത്‌. വള്ളത്തിലുണ്ടായിരുന്ന തിത്തിരത്തിന്റെ പുരയ്‌ക്കല്‍ കാസിം, സെയ്‌തലവി എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വലയും എഞ്ചിനും നഷ്ടമായിട്ടുണ്ട്‌. ഏകദേശം അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Share news
error: Content is protected !!
Scroll to Top