തിരൂര്‍ : ഒടുവില്‍ തിരൂര്‍ പുഴയ്ക്ക് ശാപമോക്ഷം ലഭിക്കുമോ? പുഴയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കേരള ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ മെയ് 30ന് വൈകീട്ട് 4.30 ന് നിര്‍വഹിക്കും.
ഇതോടനുബന്ധിച്ച് തിരൂര്‍ താഴെപാലം പുഴയോര പരിസരത്ത് ചേരുന്ന പൊതുയോഗത്തില്‍ സി. മമ്മൂട്ടി എം.എല്‍.എ. അധ്യക്ഷനാവും. ഇ.റ്റി. മുഹമ്മദ് ബഷീര്‍ എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ കലക്റ്റര്‍ കെ.ബിജു, മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



