Section

malabari-logo-mobile

തിരൂരിനോട് റെയില്‍വേയുടെത് ആസൂത്രിത അവഗണന

HIGHLIGHTS : തിരൂർ :പുതുതായി അനുവദിച്ച അന്ത്യോദയ എക്സ്പ്രസ് അടക്കം 26 ഓളം  ദീർഘദൂര ട്രെയിനുകൾക്ക് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിൽ സ്റ്റോപ്പ് അനുവദി...

തിരൂർ :പുതുതായി അനുവദിച്ച അന്ത്യോദയ എക്സ്പ്രസ് അടക്കം 26 ഓളം  ദീർഘദൂര ട്രെയിനുകൾക്ക് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തത്  റെയിൽവേ മന്ത്രാലയത്തിൻ്റെ ആസൂത്രിതമായ അവഗണനയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ഉസ്മാൻ പറഞ്ഞു.  എസ്ഡിപിഐ  തിരൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ട്രെയിൻ തടയൽ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയായ മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ടതും റെയിൽവേയുടെ ചരിത്രത്തിൽ ഏറ്റവും പഴക്കം ചെന്നതും വരുമാനം ഉള്ളതുമായ തിരൂർ സ്റ്റേഷനോട് കാലങ്ങളായി തുടരുന്ന അവഗണന നീതീകരിക്കാനാവാത്തതാണ് .അന്ത്യോദയ എക്സ്പ്രസ്ന് തുടക്കത്തിൽ സ്റ്റോപ്പുകൾ അനുവദിക്കാതിരുന്ന ആലപ്പുഴ ,കാസർകോട് തുടങ്ങിയ ജില്ലകളിലെ ജനപ്രതിനിധികളുടെ ഇടപെടൽ മൂലം അവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കുക ഉണ്ടായിട്ടുപോലും മലപ്പുറത്തെ ഏക മന്ത്രിയും,എംപിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഈ വിഷയത്തിൽ മൗനം അവലംബിക്കുന്നത് പ്രതിഷേധാർഹമാണ് .മലപ്പുറത്തിന് ഒരു റെയിൽവേ സഹമന്ത്രി ഉണ്ടായിരുന്ന കാലഘട്ടങ്ങളിലും പ്രധാന ട്രെയിനുകൾ തിരൂരിനെ കൊഞ്ഞനംകുത്തി കടന്നുപോവുകയാണ് ഉണ്ടായിട്ടുള്ളത് .പേരിൽമാത്രം മാതൃക സ്റ്റേഷൻ എന്ന പദവിയും പേറി ഇന്നും അവഗണനയുടെ ഭാണ്ഡവും ഏറി തിരൂർ സ്റ്റേഷൻ നിലനിൽക്കുകയാണ് .ഈ വിഷയത്തിൽ കൊടിയുടെ നിറം നോക്കാതെ എല്ലാ രാഷ്ട്രീയപാർട്ടികളും ഒന്നിക്കണമെന്നും ഇതിനായി എസ്ഡിപിഐ എന്നും മുൻപന്തിയിൽ ഉണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു .എസ്ഡിപിഐ തിരൂർ മണ്ഡലം പ്രസിഡണ്ട് നസീം എന്ന അലവി കണ്ണംകുളം ജില്ലാകമ്മിറ്റി അംഗം അഡ്വ:കെ .സി  നസീർ ,റെയിൽവേ ആക്ഷൻ കൗൺസിൽ ചെയർമാൻ കെ .പി .ഒ  റഹമത്തുള്ള , റഹീസ് പുറത്തൂർ ,അഷ്റഫ് പുത്തനത്താണി ,സദഖത്തുള്ള താനൂർ ,ലത്തീഫ് പാലേരി ,റഫീഖ് തിരൂർ ,മൻസൂർ മാസ്റ്റർ ,ആബിദ് മാസ്റ്റർ ,സി പി മുഹമ്മദലി എന്നിവർ സംസാരിച്ചു .അനസ് തിരൂർ ,റസാക്ക് ചെറിയമുണ്ടം ,അബ്ദുറസാക്ക് തൃപ്പങ്കോട് ,ശംസുദ്ധീൻ പുറത്തൂർ ,ഫിറോസ് നിറമരുതൂർ ,ഷാഹുൽ ഹമീദ് തലക്കാട് ട് അബ്ദുറഹീം മംഗലം എന്നിവർ മാർച്ചിന് നേതൃത്വം നൽകി .തിരൂർ സെൻട്രൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് റെയിൽവേ സ്റ്റേഷനു മുന്നിൽ ആർപിഎഫ് ,തിരൂർ പോലീസും ചേർന്ന് തടഞ്ഞു  .നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!