കെഎസ്ടിഎ വിജയോത്സവം

താനൂർ :പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കുന്നതിനായി മുന്നിൽ നിന്ന് പ്രവർത്തിച്ച കെഎസ്ടിഎ നേടിയ നേട്ടങ്ങൾ വിജയോത്സവത്തിലൂടെ ആഘോഷിച്ചു. താനൂർ സബ് ജില്ലാതല വിജയോത്സവം കെ പുരം ജി എൽ പി സ്കൂളിൽ നടന്നു.വി അബ്ദുറഹിമാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ മുജീബ് ഹാജി അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് കൊളശ്ശേരി വിജയഗാഥ അവതരിപ്പിച്ചു.    എഇഒ വി സി ഗോപാലകൃഷ്ണൻ എൽഎസ്എസ് ജേതാക്കൾക്കും, കെ പുരം ജിഎൽപി സ്കൂൾ ഹെഡ്മിസ്ട്രസ്  അജിതാനാഥ്  യുഎസ്എസ് ജേതാക്കൾക്കും ഉപഹാരം നൽകി. കെ പുരം സ്കൂളിനുള്ള ഉപഹാര സമർപ്പണം കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് എം പി ലക്ഷ്മീ നാരായണൻ നിർവഹിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ പി പി ബാലകൃഷ്ണൻ, കെ സരിത, സബ് ജില്ലാ സെക്രട്ടറി ജി ജയപ്രകാശ്, പി സതീശൻ എന്നിവർ സംസാരിച്ചു. പി എസ് സഹദേവൻ സ്വാഗതവും, എം മുരളീധരൻ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top