അഭിമന്യുവിന്റെ കൊലപാതകം;വ്യാപക പ്രതിഷേധം

താനൂർ : മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ താനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താനൂരിൽ പ്രകടനം നടത്തി. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. ബ്ലോക്ക് സെക്രട്ടറി പി രാജേഷ്, ജോ. സെക്രട്ടറി ഷറഫു തീരദേശം, ബ്ലോക്ക് കമ്മിറ്റി അംഗം മുസ്തഫ ഓടക്കൽ, ഷിഹാബ് അമൻ എന്നിവർ സംസാരിച്ചു.

എസ്എഫ്ഐ താനൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുത്തൻ തെരുവിൽ  പ്രകടനം നടത്തി. ഏരിയ സെക്രട്ടറി വിശാഖ്, പ്രസിഡന്റ് അഭിജിത്, മനീഷ, വൈശാഖ്, ഹരീഷ്, നിമിത്ത് തുടങ്ങിയവർ സംസാരിച്ചു.

ഡിവൈഎഫ്ഐ പൊന്മുണ്ടം മേഖലാ കമ്മിറ്റിയും, എസ്എഫ്ഐ ലോക്കല്‍ കമ്മിറ്റിയും സംയുക്തമായി വൈലത്തൂരിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ സംഗമം സിപിഐ എം ലോക്കല്‍ സെക്രട്ടറി കെ കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. വിനോദ് അദ്ധ്യക്ഷനായി. ഷബീര്‍, രഞ്ജനാ രാജന്‍ എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top