തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ 26 കുപ്പി വിദേശ മദ്യം പിടികൂടി

bomb squad tirur copyതിരൂര്‍: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 26 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു. കോഴിക്കോട്‌ ആര്‍പിഎഫ്‌ ബോംബ്‌ സ്‌ക്വര്‍ഡ്‌ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ്‌ മദ്യം കണ്ടെത്തിയത്‌. ഒരുമാസത്തിനുള്ളില്‍ ആറാം തവണയാണ്‌ മദ്യം പിടികൂടുന്നത്‌.

ഗോവ വഴിയുള്ള ട്രെയിനുകളില്‍ പരിശോധന ഊര്‍ജ്ജിതമാക്കുമെന്ന്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്ത മദ്യം എക്‌സൈസ്‌ വിഭാഗത്തിന്‌ കൈമാറും.

പരിശോധനക്ക്‌ ബോംബ്‌ സ്‌ക്വാര്‍ഡ്‌ ഹെഡ്‌ കോണ്‍സ്‌റ്റബിള്‍ കെ വി മനോജ്‌കുമാര്‍, പി ശശീധരന്‍, പി കെ മനോജ്‌കുമാര്‍, പി. ദിവാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top