തിരൂരില്‍ പോലീസുകാരനെ മര്‍ദിച്ചയാള്‍ അറസ്റ്റില്‍

തിരൂര്‍: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ മര്‍ദ്ധിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പരിയാപുരം സ്വദേശി അഷറഫാണ് അറസ്റ്റിലായത്. തിരൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷാബുവിനാണ് മര്‍ദ്ധനമേറ്റത്.

തിരൂര്‍ പടിഞ്ഞാറേക്കരയിലെ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാനായി പോകുമ്പോഴാണ് ഷാബുവിന് മര്‍ദ്ധനമേറ്റത്.

തുഞ്ചന്‍ പറമ്പിനു സമീപത്തുവെച്ചാണ് സംഭവം നടന്നത്. രണ്ടുപേര്‍ പോലീസിനോട് വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇവരില്‍ ഒരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പിടിയിലായ അഷറഫിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top