തിരൂരിലെ മുസ്ലീംലീഗ് നേതാവ് മുഹമ്മദാലി ഹാജി (79) നിര്യാതനായി

തിരൂര്‍: മുസ്ലിം ലീഗ് നേതാവും അന്നാര എറ്റരിക്കടവ് മഹല്ല് പ്രസിഡന്റുമായ പുതുക്കനാട്ടില്‍ മുഹമ്മദാലി ഹാജി (79) ഇന്ന് രാവിലെ അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകീട്ട് 5.30.ന് വടക്കനന്നാര പള്ളി ഖബറിസ്ഥാനില്‍.

മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്. എം.എസ്.എസ് സംസ്ഥാന സമിതി, തിരൂര്‍ എസ്.എസ്.എം പോളിടെക്ക്നിക്ക് കോളജ് ഗവേണിങ് ബോഡി എന്നിവയില്‍ അംഗമാണ്. തൃക്കണ്ടിയൂര്‍ പി.സി.സി മാര്‍ക്കറ്റിങ് സൊസൈറ്റി സെക്രട്ടറിയായിരുന്നു.
ഭാര്യ: ഫാത്തിമ. മക്കള്‍: ഇക്ക്ബാല്‍ (പോളിടെക്ക്നിക്ക്, തിരൂര്‍), അബ്ദുല്‍സലാം, അബ്ദുല്‍റഷീദ്, മുംതാസ്, ഫൈസല്‍, നൗഷാദ്, നവാസ്. മരുമക്കള്‍: ദിലീപ് (ബാപ്പുട്ടി-വേങ്ങര), ആബിദ, സെമീറ, സിംന, ഹര്‍ഷാദ്, രേഷ്മ.

Share news
error: Content is protected !!
Scroll to Top