തിരൂര്‍ മലയാളം സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് ;മുഴുവന്‍ സീറ്റും എസ്എഫ്ഐക്ക്

മലപ്പുറം: തിരൂര്‍ മലയാളം സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് മുഴുവന്‍ സീറ്റും എസ്എഫ്ഐക്ക്. നേരത്തെ നടന്ന തിരഞ്ഞെടുപ്പിലെ മൂന്ന് സീറ്റുകളിലെ എസ് എഫ്ഐ വിജയം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ റീ ഇലക്ഷന്‍ സംഘടിപ്പിക്കുകയായിരുന്നു. എംഎസ്എഫ് പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത്. ചെയര്‍പേഴ്‌സണ്‍, ജനറല്‍ സെക്രട്ടറി, ജനറല്‍ ക്യാപ്റ്റന്‍ എന്നിങ്ങനെ മൂന്ന് സീറ്റുകളിലാണ് റീ ഇലക്ഷന്‍ നടന്നത്.

ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് എസ്എഫ്ഐക്ക് 273 വോട്ടും എംഎസ്എഫിന് 44 വോട്ടും ലഭിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്ഐക്ക് 273 വോട്ടും എംഎസ്എഫിന് 48 വോട്ടും ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനത്തിന് എസ്എഫ്ഐ 289 വോട്ടും എംഎസ്എഫ് 32 വോട്ടും ലഭിച്ചു.

 

Share news
error: Content is protected !!
Scroll to Top